ബാഡ്മിന്‍റൺ കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം, പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. ബാഡ്മിന്‍റൺ കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു.
കുവൈത്ത് സിറ്റി: കുവൈത്തിൽ ബാഡ്മിൻറൺ കളിക്കുന്നതിനിടെ കോഴിക്കോട് ബാലുശ്ശേരി സ്വദേശി ഷംനാസ് മഠത്തിൽ (38) കുഴഞ്ഞുവീണ് മരിച്ചു. ബാഡ്മിൻറൺ കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഭാര്യ സാജിറ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അധ്യാപികയാണ്. മക്കൾ: ഫഹിയ, യാക്കൂബ്. കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ അബ്ബാസിയ ഏരിയ മെമ്പറാണ് ഷംനാസ്.


