സൗദി അറേബ്യയിൽ 140 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 158 പേർക്ക് രോഗമുക്തി

Published : Jan 11, 2021, 06:51 PM IST
സൗദി അറേബ്യയിൽ 140 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 158 പേർക്ക് രോഗമുക്തി

Synopsis

അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ള 1948 പേരിൽ 312 പേരുടെ നില ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ  തീവ്രപരിചരണ വിഭാഗത്തിലാണ്. 

റിയാദ്: സൗദി അറേബ്യയിൽ പുതിയതായി 140 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നാലുപേർ കൊവിഡ് ബാധിച്ച് മരിച്ചു. 158 രോഗബാധിതർ  സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ ആകെ എണ്ണം 3,63,949ഉം രോഗമുക്തരുടെ എണ്ണം 3,55,706ഉം ആയി. മരണസംഖ്യ 6295 ആയി ഉയർന്നു. 

അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ള 1948 പേരിൽ 312 പേരുടെ നില ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ  തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.7 ശതമാനമായി. മരണനിരക്ക് 1.7  ശതമാനമായി തുടരുന്നു. 

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ: റിയാദ് 43, കിഴക്കൻ പ്രവിശ്യ 30, മക്ക 28, ഖസീം  13, മദീന 6, നജ്റാൻ 6, തബൂക്ക് 3, ഹാഇൽ 3, അസീർ 3, ജീസാൻ 2, അൽബാഹ 1, വടക്കൻ അതിർത്തി മേഖല 1, അൽജൗഫ് 1.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒമാനിൽ വിജയകരമായ ജൈത്രയാത്ര തുടര്‍ന്ന് ലുലുവിന്റെ പുതിയ കാൽവെപ്പ്, 33-ാമത്തെ ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നു, പുതിയ സ്റ്റോര്‍ അൽ ഖുറമിൽ
ട്രെയിലറുകൾക്കും ടോവിങ് വാഹനങ്ങൾക്കും പുതിയ നിബന്ധനകൾ ഏർപ്പെടുത്തി കുവൈത്ത്, വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ നിയമനടപടി