
അബുദാബി: ജോലി സ്ഥലത്തുവെച്ച് സഹപ്രവര്‍ത്തകനെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‍ത സംഭവത്തില്‍ യുവാവ് 10,000 ദിര്‍ഹം നഷ്‍ടപരിഹാരം നല്‍കണമെന്ന് കോടതി വിധി. സംഭവത്തില്‍ അറബ് പൗരന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ വര്‍ഷമാണ് കേസിന് ആസ്‍പദമായ സംഭവം നടന്നതെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു. ജോലി സ്ഥലത്ത് മറ്റുള്ളവരുടെ മുന്നില്‍വെച്ച് അപമാനിക്കുകയും അസഭ്യം പറയുകയും ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‍തുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. എന്നാല്‍ തര്‍ക്കത്തിന്റെ കാരണമെന്താണെന്ന് കേസ് രേഖകളില്‍ വ്യക്തമല്ല.
താന്‍ നേരിട്ട മാനസിക പ്രയാസങ്ങള്‍ക്കും അപമാനത്തിനും പകരമായി 60,000 ദിര്‍ഹം നഷ്‍ടപരിഹാരം ആവശ്യപ്പെട്ടാണ് സിവില്‍ കേസ് ഫയല്‍ ചെയ്‍തത്. സഹപ്രവര്‍ത്തകര്‍ക്ക് മുന്നില്‍വെച്ചുള്ള അപമാനം തനിക്ക് മാനസിക പ്രയാസമുണ്ടാക്കിയതായും പരാതിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ സംഭവത്തിന് തെളിവില്ലെന്ന് പ്രതിയുടെ അഭിഭാഷകന്‍ വാദിച്ചെങ്കിലും, കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി 10,000 ദിര്‍ഹം നഷ്‍ടപരിഹാരം നല്‍കാന്‍ വിധിക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ