സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് 15 പേർ മരിച്ചു

By Web TeamFirst Published Nov 4, 2020, 8:39 PM IST
Highlights

7871 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റും ചികിത്സയിൽ  കഴിയുന്നു. ഇതിൽ 736 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ തീവ്രപരിചരണ വിഭാഗങ്ങളിലാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.2 ശതമാനമായി ഉയർന്നു. 

റിയാദ്: കൊവിഡ് ബാധിച്ച് ഇന്ന് 15 പേർ കൂടി സൗദി അറേബ്യയിൽ മരിച്ചു. 426 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 441 പേർ രോഗമുക്തരായി. ആകെ റിപ്പോർട്ട് ചെയ്ത  3,48,936 പോസിറ്റീവ് കേസുകളിൽ 3,35,594 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 5471 ആയി. 

7871 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റും ചികിത്സയിൽ  കഴിയുന്നു. ഇതിൽ 736 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ തീവ്രപരിചരണ വിഭാഗങ്ങളിലാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.2 ശതമാനമായി ഉയർന്നു.  മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മദീനയിലാണ്, 72. റിയാദ് 53,  യാംബു 36, മക്ക 28, ഹാഇൽ 22, ദമ്മാം 20, ഹുഫൂഫ് 16, ഖമീസ് മുശൈത് 12, ജിദ്ദ 11, ഖുറയാത് അൽഉൗല 9, തുറൈഫ് 9, അൽഅയ്സ് 8, സാറാത് ഉബൈദ 7, ഖുലൈസ്  7 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.

click me!