സൗദി അറേബ്യയിൽ ഇന്ന് 37 കൊവിഡ് മരണം; 1428 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

Published : Aug 09, 2020, 10:52 PM IST
സൗദി അറേബ്യയിൽ ഇന്ന് 37 കൊവിഡ് മരണം; 1428 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

Synopsis

1599 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,88,690 ആയി. ഇതിൽ 33,484 പേർ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 1,816 രോഗികളുടെ ആരോഗ്യസ്ഥിതി ഗുരുതരമാണ്. 

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഞായറാഴ്ച 37 പേർ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 3167 ആയി ഉയർന്നു. റിയാദ് 9, ജിദ്ദ 2, ദമ്മാം 1, ഹുഫൂഫ് 12, മദീന 1,  ത്വാഇഫ് 2, ഖോബാർ 1, മുബറസ് 1, ബുറൈദ 1, നജ്റാൻ 1, ഖർജ് 2, അൽറസ് 1, അറാർ 1, സകാക 1 എന്നിവിടങ്ങളിലാണ് പുതുതായി മരണം റിപ്പോർട്ട് ചെയ്തത്. 

1599 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,88,690 ആയി. ഇതിൽ 33,484 പേർ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 1,816 രോഗികളുടെ ആരോഗ്യസ്ഥിതി ഗുരുതരമാണ്. തീവ്രപരിചരണ വിഭാഗത്തിലാണ് അവർ. എന്നാൽ 2,52,039 രോഗികളാണ് ഇതുവരെ സുഖം പ്രാപിച്ചത്. ഞായറാഴ്ച 1599 പേർ കൂടിയാണ് രോഗമുക്തി നേടിയത്. രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 87.3 ശതമാനമായി. 24 മണിക്കൂറിനിടെ നടത്തിയ 60,846 ടെസ്റ്റുകളടക്കം രാജ്യത്ത് ഇതുവരെ നടത്തിയ മൊത്തം ടെസ്റ്റുകളുടെ എണ്ണം 3,813,274 ആയി. മക്കയിലാണ് ഞായറാഴ്ച ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്, 125. റിയാദിൽ 106ഉം ഹുഫൂഫിൽ 68ഉം ജീസാനിൽ 59ഉം ജിദ്ദയിൽ 57ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മസ്കിന്‍റെ സാരഥിയായി കിരീടാവകാശി ശൈഖ് ഹംദാൻ, മക്കളുടെ കൈ പിടിച്ച് നടത്തം, അതിസമ്പന്നനെ വരവേറ്റ് ദുബൈ
വിദേശത്ത് നിന്നുള്ള മരുന്നുകൾക്ക് നിയന്ത്രണം, പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം