സൗദിയില്‍ ആദ്യ കൊവിഡ് മരണം; ഇന്നുമാത്രം രോഗം സ്ഥിരീകരിച്ചത് 205 പേര്‍ക്ക്

By Web TeamFirst Published Mar 24, 2020, 6:53 PM IST
Highlights

അഫ്ഗാൻ പൗരനാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടതാണെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് ഇന്ന് പുതിയതായി 205 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. 
ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 767 ആയി. 

റിയാദ്: കൊവിഡ് 19 വൈറസ് ബാധിച്ച് സൗദി അറേബ്യയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു. രാജ്യത്തെ ആദ്യ കോവിഡ് മരണമാണിത്. അഫ്ഗാൻ പൗരനാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടതാണെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് ഇന്ന് പുതിയതായി 205 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 767 ആയി. അതേസമയം രോഗം ഭേദമായി ഇതുവരെ ആശുപത്രി വിട്ടത് 28 പേരാണ്.

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയില്‍ 21 ദിവസത്തേക്ക് ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യു ലംഘിച്ചാല്‍ 10,000 റിയാലാണ് പിഴ. കര്‍ഫ്യു ലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും. മൂന്നാം തവണയും ലംഘനമുണ്ടായാല്‍ ജയിലില്‍ അടയ്ക്കും. വൈകുന്നേരം ഏഴ് മുതല്‍ രാവിലെ ആറ് വരെയാണ് കര്‍ഫ്യു ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിരോധന നിയമം ലംഘിക്കുന്ന എല്ലാവര്‍ക്കും ശിക്ഷാനടപടികളുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. 

click me!