സൗദി അറേബ്യയിൽ ആശ്വാസം; ഇന്ന് പുതിയ കൊവിഡ് രോഗികളെക്കാള്‍ കൂടുതല്‍ രോഗമുക്തര്‍

By Web TeamFirst Published May 15, 2021, 8:21 PM IST
Highlights

രാജ്യത്ത് ഇതുവരെ ആകെ 4,32,269 പേർക്കാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ 4,16,759 പേർ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 7,147 ആയി.

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് മുക്തരാവുന്നവരുടെ എണ്ണം പുതിയ രോഗികളെക്കാള്‍ കൂടുന്നത് ആശ്വാസം പകരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,012 പേരാണ് സുഖം പ്രാപിച്ചത്. 837 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 13 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 

രാജ്യത്ത് ഇതുവരെ ആകെ 4,32,269 പേർക്കാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ 4,16,759 പേർ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 7,147 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8,363 ആയി കുറഞ്ഞു. ഇവരിൽ 1,331 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്. ചികിത്സയിൽ കഴിയുന്ന മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 290, മക്ക 240, കിഴക്കൻ പ്രവിശ്യ 97, മദീന 55, അസീർ 59, ജീസാൻ 28, അൽഖസീം 29, തബൂക്ക് 1, ഹായിൽ 10, നജ്റാൻ 15, അൽബാഹ 8, അൽജൗഫ് 5.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!