സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഒന്‍പത് മരണം കൂടി; 182 പേര്‍ ഇന്ന് രോഗമുക്തരായി

Published : Jan 02, 2021, 07:03 PM IST
സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഒന്‍പത് മരണം കൂടി; 182 പേര്‍ ഇന്ന് രോഗമുക്തരായി

Synopsis

ഇപ്പോള്‍ അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 2477 പേരാണ്. ഇതിൽ 354 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ  തീവ്രപരിചരണ വിഭാഗത്തിലാണ്. 

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ഒന്‍പത് പേർ കൂടി മരിച്ചു. രോഗബാധിതരായ 182 പേർ സുഖം പ്രാപിച്ചു. 101 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു.  ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ ആകെ എണ്ണം 362979 ഉം രോഗമുക്തരുടെ എണ്ണം 354263 ഉം ആയി. മരണസംഖ്യ 6239 ആയി ഉയർന്നു.  

ഇപ്പോള്‍ അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 2477 പേരാണ്. ഇതിൽ 354 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ  തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7  ശതമാനവുമായി തുടരുന്നു. 

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ: റിയാദ് 43, മക്ക 24, കിഴക്കൻ പ്രവിശ്യ 14,  ഖസീം 4, മദീന 3, തബൂക്ക് 3, ഹാഇൽ 3, അസീർ 2, നജ്റാൻ 2, അൽബാഹ 2, അൽജൗഫ് 1.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

30,000 അടി ഉയരെ വിമാനത്തിൽ ശ്വാസം കിട്ടാതെ പിടഞ്ഞ് കുരുന്ന്, ഓക്സിജൻ കുറഞ്ഞതോടെ അപസ്മാരം, രക്ഷകനായി മലയാളി ഡോക്ടർ
യുഎഇയുടെ ചരിത്രം പകർത്തിയ രമേഷ് ശുക്ല ഇനി ഓർമ്മ; 'റോയൽ ഫോട്ടോഗ്രാഫർ' അന്തരിച്ചു