സൗദിയിൽ വാഹനാപകടങ്ങൾ കുറഞ്ഞതായി റിപ്പോർട്ട്; കാരണം ഇതാണ്

By Web TeamFirst Published Jun 24, 2019, 12:26 AM IST
Highlights

2017ൽ 3,65,000 വാഹനാപകടങ്ങളാണ് രാജ്യത്തു റിപ്പോർട്ട് ചെയ്തത്. എന്നാൽ കഴിഞ്ഞ വർഷം ഇത് മൂന്നു ലക്ഷത്തിൽ താഴെയായി കുറഞ്ഞു. വാഹനാപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണത്തിലും കുറവുണ്ട്.

റിയാദ്: സൗദി അറേബ്യയിൽ വാഹനാപകടങ്ങൾ കുറഞ്ഞതായി റിപ്പോർട്ട്. ട്രാഫിക് പിഴ ഉയർത്തിയത് മൂലമാണ് സൗദിയിൽ വാഹനാപകടങ്ങൾ കുറഞ്ഞത്. കഴിഞ്ഞ വർഷമാണ് രാജ്യത്ത് ഗതാഗത നിയമലംഘനങ്ങൾക്കു കടുത്ത ശിക്ഷ നൽകുന്ന തരത്തിൽ ട്രാഫിക് നിയമം പരിഷ്‌ക്കരിച്ചത്.

രാജ്യത്ത് ഗതാഗത നിയലംഘനങ്ങൾക്കുള്ള പിഴകളും ശിക്ഷകളും ഉയർത്തിയത് മൂലം മുൻവർഷങ്ങളെ അപേക്ഷിച്ചു കഴിഞ്ഞവർഷം വാഹനാപകടങ്ങളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്. 2017ൽ 3,65,000 വാഹനാപകടങ്ങളാണ് രാജ്യത്തു റിപ്പോർട്ട് ചെയ്തത്. എന്നാൽ കഴിഞ്ഞ വർഷം ഇത് മൂന്നു ലക്ഷത്തിൽ താഴെയായി കുറഞ്ഞു. വാഹനാപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണത്തിലും മുൻ വർഷങ്ങളെ അപേക്ഷിച്ച്  കഴിഞ്ഞ വർഷം 20 ശതമാനത്തിന്റെ കുറവുണ്ടായി.

അപകടങ്ങളിൽ പരിക്കേറ്റവരുടെ എണ്ണത്തിലും ഈ കാലയളവിൽ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷമാണ് ഗുരുതര വാഹനാപകടങ്ങൾ വരുത്തുന്നവർക്കു കടുത്ത ശിക്ഷ നൽകുന്ന തരത്തിൽ ട്രാഫിക് നിയമം പരിഷ്‌ക്കരിച്ചത്. പരിഷ്‌ക്കരിച്ച ട്രാഫിക് നിയമം അനുസരിച്ചു ഗതാഗത നിയമ ലംഘനത്തിന് പിഴ ചുമത്തിയതായി അറിയിപ്പ് ലഭിച്ചു ആറു മാസം കഴിഞ്ഞിട്ടും പിഴ അടയ്ക്കാത്ത പക്ഷം അത്തരക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കും. ആറുമാസം കഴിഞ്ഞിട്ടും പിഴ അടയ്ക്കാത്തവർക്ക് സർക്കാർ വകുപ്പുകളിൽ നിന്നുള്ള സേവനങ്ങളും വിലക്കും. 

click me!