സൗദിയിലേക്ക് മടങ്ങുന്നവര്‍ക്ക് കൊവിഡ് ടെസ്റ്റിനുള്ള സമയപരിധി നീട്ടി

By Web TeamFirst Published Oct 2, 2020, 11:00 PM IST
Highlights

സൗദിയിലേക്ക് വരുന്ന എല്ലാ വിദേശികളും ഇനി 72 മണിക്കൂറിനുള്ളില്‍ നടത്തിയ പി.സി.ആര്‍ പരിശോധനാ ഫലം ഹാജരാക്കിയാല്‍ മതിയാവുമെന്ന് ജനറല്‍ അതോരിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍, വിമാനക്കമ്പനികളെ അറിയിച്ചു. 

റിയാദ്: സൗദി അറേബ്യയിലേക്ക് പോകുന്ന പ്രവാസികള്‍ക്ക് കൊവിഡ് പരിശോധന നടത്തേണ്ട സമയപരിധി ദീര്‍ഘിപ്പിച്ചു. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പി.സി.ആര്‍ പരിശോധനാ ഫലങ്ങള്‍ ഇനി മുതല്‍ സ്വീകരിക്കും. നേരത്തെ 48 മണിക്കൂറിനിടെയുള്ള പി.സി.ആര്‍ പരിശോധനാ ഫലം വേണമെന്നായിരുന്നു നിബന്ധന.

സൗദിയിലേക്ക് വരുന്ന എല്ലാ വിദേശികളും ഇനി 72 മണിക്കൂറിനുള്ളില്‍ നടത്തിയ പി.സി.ആര്‍ പരിശോധനാ ഫലം ഹാജരാക്കിയാല്‍ മതിയാവുമെന്ന് ജനറല്‍ അതോരിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍, വിമാനക്കമ്പനികളെ അറിയിച്ചു. എട്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പരിശോധന നടത്തേണ്ടതില്ല. സൗദിയിലെത്തിയാല്‍ നിയമപ്രകാരമുള്ള ക്വാറന്റീന്‍ പൂര്‍ത്തിയാക്കണം. 

click me!