
റിയാദ്: കൊവിഡ് പശ്ചാത്തലത്തിൽ സൗദി അറേബ്യ ഏർപ്പെടുത്തിയിരിക്കുന്ന യാത്രാനിരോധനം ഈ വർഷം സെപ്‍തംബർ 15ന് മുതല്‍ ഭാഗികമായി നീക്കും. തുടര്‍ന്ന് 2021 ജനുവരി ഒന്നിന് യാത്രാ നിയന്ത്രണം പൂര്‍ണമായി നീക്കുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിന് പുറത്തു പോകുന്നതിനും മടങ്ങിവരുന്നതിനും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് എടുത്തുകളയുന്നത്.
സെപ്‍തംബർ 15 ചൊവ്വാഴ്‍ച രാവിലെ ആറ് മുതൽ ഭാഗികമായി നിയന്ത്രണങ്ങൾ നീക്കും. മറ്റ് ജി.സി.സി രാജ്യങ്ങളിലുള്ള സൗദി പൗരന്മാര്‍, തൊഴിൽ റീഎൻട്രി വിസ, സന്ദർശക വിസ എന്നിവയുള്ള വിദേശികള്‍ എന്നിവര്‍ ഉൾപ്പെടെയുള്ളവർക്കാണ് ചൊവ്വാഴ്‍ച മുതൽ പ്രവേശനാനുമതി നൽകുന്നത്. ഇവരെല്ലാം കൊവിഡ് രോഗ മുക്തരാണെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. പ്രവേശന കവാടത്തിലെത്തുന്നതിന് 48 മണിക്കൂർ മുമ്പ് ഇഷ്യൂ ചെയ്‍ത രേഖകളായിരിക്കും സ്വീകരിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam