ആഗോള പ്രതിഭകള്‍ക്ക് സ്വാഗതം; സൗദിയുടെ ഗോള്‍ഡന്‍ കാര്‍ഡ് വൈകില്ല

By Web TeamFirst Published Apr 7, 2019, 12:44 AM IST
Highlights

കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അധ്യക്ഷനായ സാമ്പത്തിക - വികസന സമിതി കഴിഞ്ഞ വർഷം പ്രഖ്യാപിച്ച "ജീവിത ഗുണനിലവാര പദ്ധതി 2020" ന്റെ ഭാഗമായാണ് ആഗോള പ്രതിഭകൾക്ക് ദീർഘകാല താമസത്തിനുള്ള ഗോൾഡൻ കാർഡ് അനുവദിക്കുന്നത്

റിയാദ്: ആഗോള പ്രതിഭകൾക്ക് സൗദിയിലേക്ക് സ്വാഗതം. ആഗോള തലത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കു സൗദിയിൽ ദീർഘകാല താമസത്തിനുള്ള ഗോൾഡൻ കാർഡ് അനുവദിക്കാനുള്ള നടപടിയ്ക്ക് തൊഴിൽ മന്ത്രാലയം തുടക്കമിട്ടു.

കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അധ്യക്ഷനായ സാമ്പത്തിക - വികസന സമിതി കഴിഞ്ഞ വർഷം പ്രഖ്യാപിച്ച "ജീവിത ഗുണനിലവാര പദ്ധതി 2020" ന്റെ ഭാഗമായാണ് ആഗോള പ്രതിഭകൾക്ക് ദീർഘകാല താമസത്തിനുള്ള ഗോൾഡൻ കാർഡ് അനുവദിക്കുന്നത്. ലോകത്തെ വിവിധ മേഖലകളിലെ പ്രശസ്തരെയും പ്രഗത്ഭരെയും സൗദിയിലേക്ക് ആകർഷിക്കുന്നതിനും സൗദിയുടെ സംസ്കാരവുമായി വിദേശികളെ ബന്ധിപ്പിക്കുന്നതിനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഒപ്പം മറ്റു സംസ്കാരങ്ങളെ അംഗീകരിക്കുന്ന കാര്യത്തിൽ സ്വദേശികളുടെ അവബോധം ഉത്തേജിപ്പിക്കുന്നതിനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. എന്നാൽ ഏതെല്ലാം വിഭാഗങ്ങളിൽപ്പെട്ടവർക്കാണ് പദ്ധതിയുടെ പ്രയോജനം നൽകേണ്ടത് എന്നത് സംബന്ധിച്ച് വിശദമായ പഠനം നടത്തും. പഠനം നടത്തുന്നതിനും പരീക്ഷണാടിസ്ഥാനത്തിൽ ഇത് നടപ്പിലാക്കുന്നതിനുമുള്ള കരാർ അനുവദിക്കുന്നതിന് കൺസൾട്ടൻസി സ്ഥാപനങ്ങളിൽ നിന്ന് തൊഴിൽ മന്ത്രാലയം ടെൻഡറുകളും ക്ഷണിച്ചിട്ടുണ്ട്. 

click me!