സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ്; നിയമത്തില്‍ കുവൈത്ത് ഇളവ് വരുത്തി

By Web TeamFirst Published Apr 7, 2019, 12:12 AM IST
Highlights

കുവൈത്തിൽ സന്ദർശന വിസയിൽ എത്തുന്നവർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി മന്ത്രിസഭ ഉത്തരവിറക്കിയിരുന്നു.  ഇതിൽ ചില വിഭാഗങ്ങളെ ഒഴിവാക്കിയാണ് പുതിയ ഉത്തരവ്. നയതന്ത്ര പതിനിധികൾ, ഔദ്യോഗിക സംഘത്തിലുള്ളവർ, രണ്ട് ദിവസത്തേക്ക് വരുന്നവർ എന്നിവരെ നിയമത്തിൽ നിന്ന് ഒഴിവാക്കി

കുവൈത്ത് സിറ്റി: സന്ദർശക വിസയിലെത്തുന്നവർക്ക് ആരോഗ്യ ഇൻഷുറൻസ് വേണമെന്ന നിലപാടിൽ കുവൈത്ത് ഇളവ് വരുത്തി. രണ്ട് ദിവസത്തേക്ക് വരുന്നവർക്കും നയതന്ത്ര പ്രതിനിധികൾക്കും ഇൻഷുറൻസ് ആവശ്യമില്ല.

കുവൈത്തിൽ സന്ദർശന വിസയിൽ എത്തുന്നവർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി മന്ത്രിസഭ ഉത്തരവിറക്കിയിരുന്നു.  ഇതിൽ ചില വിഭാഗങ്ങളെ ഒഴിവാക്കിയാണ് പുതിയ ഉത്തരവ്. നയതന്ത്ര പതിനിധികൾ, ഔദ്യോഗിക സംഘത്തിലുള്ളവർ, രണ്ട് ദിവസത്തേക്ക് വരുന്നവർ എന്നിവരെ നിയമത്തിൽ നിന്ന് ഒഴിവാക്കി.

കുവൈത്തിലെ ആരോഗ്യ സേവനങ്ങൾ ഉപയോഗപ്പെടുത്താൻ മാത്രം സന്ദർശക വിസയിലെത്തുന്നവരെ മുന്നിൽ കണ്ടാണ് ആരോഗ്യ മന്ത്രാലയം ഇൻഷുറൻസ് നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടത്. സന്ദർശക വിസയിലെത്തുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷയിൽ അടിയന്തര സർജറിയും, വൈദ്യസഹായവും മാത്രമാണ് ലഭിക്കുക.  നേരത്തെ ഉള്ള രോഗങ്ങൾക്കും, അടിയന്തര ചികത്സ ആവശ്യം ഇല്ലാത്തതുമായ രോഗങ്ങൾക്ക് പരിരക്ഷ ലഭിക്കില്ല. ഇത്തരക്കാർക്ക് ഫീസ് നൽകി ചികത്സ നേടാം.

click me!