സൗദി അറേബ്യയിൽ ഇന്ധന വില പുതുക്കി; ഉപഭോക്താക്കളെ ബാധിക്കില്ല

By Web TeamFirst Published Oct 11, 2021, 6:57 PM IST
Highlights

ജൂലൈയിൽ നിശ്ചയിച്ച അതേ വിലയാണ് ഇനിയൊരു തീരുമാനമുണ്ടാകും വരെ ഉപഭോക്താക്കൾ നൽകേണ്ടത്. 

റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) ഇന്ധന വില (Fuel price) പുതുക്കി നിശ്ചയിച്ചു. ദേശീയ പെട്രോളിയം കമ്പനിയായ സൗദി അരാംകൊയാണ് (Saudi Aramco) പുതിയ വില പ്രഖ്യാപിച്ചത്. 91 ഇനം പെട്രോളിന് ലിറ്ററിന് 2.18 റിയാലും 95 ഇനം പെട്രോളിന് ലിറ്ററിന് 2.33 റിയാലുമാണ് പുതിയ വില. ഡീസൽ ലിറ്ററിന് 0.52 റിയാലും മണ്ണെണ്ണ ലിറ്ററിന് 0.70 റിയാലും ദ്രവീകൃത വാതകം ലിറ്ററിന് 0.75 റിയാലുമാണ് പുതിയ നിരക്കുകൾ. 

എന്നാൽ എണ്ണ വിലയിൽ വരുത്തുന്ന ഈ മാറ്റം ഉപഭോക്താക്കളെ ബാധിക്കില്ല. ജൂലൈയിൽ നിശ്ചയിച്ച അതേ വിലയാണ് ഇനിയൊരു തീരുമാനമുണ്ടാകും വരെ ഉപഭോക്താക്കൾ നൽകേണ്ടത്. പ്രതിമാസ പുതുക്കി നിശ്ചയിക്കലുകളെ തുടർന്നുള്ള വില വ്യത്യാസം ഉപഭോക്താക്കളെ ബാധിക്കാതിരിക്കാൻ ബാക്കി വരുന്ന പണം സർക്കാരാണ് വഹിക്കുന്നത്. എല്ലാ മാസവും 11നാണ് ഇന്ധന നിരക്ക് പുതുക്കി നിശ്ചയിക്കുന്നത്.

click me!