കൈക്കൂലി, ഔദ്യോഗിക പദവി ദുരുപയോഗം; സൗദി അറേബ്യയിൽ അഴിമതി കേസുകളിൽ 100 പേർ അറസ്റ്റിൽ

Published : Nov 04, 2025, 02:48 PM IST
arrestt

Synopsis

സൗദി അറേബ്യയിൽ അഴിമതി കേസുകളിൽ 100 പേർ അറസ്റ്റിൽ. കഴിഞ്ഞ ഒക്ടോബർ മാസത്തിൽ അഴിമതി വിരുദ്ധ അതോറിറ്റി നടത്തിയ പരിശോധനയിലാണ് ഇത്രയും പേർ പിടിയിലായത്.

റിയാദ്: അഴിമതി, കൈക്കൂലി, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ എന്നീ കേസുകളിൽ നൂറ് പേരെ സൗദിയിൽ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒക്ടോബർ മാസത്തിൽ അഴിമതി വിരുദ്ധ അതോറിറ്റി നടത്തിയ പരിശോധനയിലാണ് ഇത്രയും പേർ പിടിയിലായത്.

4895 പരിശോധനകൾ നടത്തിയതായും 478 സംശയിക്കപ്പെടുന്നവരെ ചോദ്യം ചെയ്യുകകയും അവരിൽ ചിലരെ ജാമ്യത്തിൽ വിട്ടതായും അതോറിറ്റി വ്യക്തമാക്കി. അറസ്റ്റ് ചെയ്തവർക്കെതിരെ കൈക്കൂലി, ഔദ്യോഗിക സ്വാധീനം ദുരുപയോഗം എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ആഭ്യന്തര, മുനിസിപ്പാലിറ്റി, ഭവന നിർമ്മാണം, വിദ്യാഭ്യാസം, ആരോഗ്യം, മാനവ വിഭവശേഷി, സാമൂഹിക വികസനം എന്നീ മന്ത്രാലയങ്ങളിൽ ജോലി ചെയ്യുന്നവരാണിവരെന്നും അതോറിറ്റി പറഞ്ഞു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം