സൗദിയില്‍ സേവനത്തിന് 500 റിയാല്‍ കൈക്കൂലി ചോദിച്ച് മൂന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

By Web TeamFirst Published Dec 3, 2019, 3:15 PM IST
Highlights

ജിസാനിലെ ഒരും ബലദിയയിലെ ഉദ്യോഗസ്ഥരായിരുന്നു മൂവരും. സര്‍ക്കാര്‍ ഓഫീസില്‍ ചില സേവനങ്ങള്‍ക്കായി എത്തിയ ആളില്‍ നിന്നാണ് 500 റിയാല്‍ കൈക്കൂലി ആവശ്യപ്പെട്ടത്. 

റിയാദ്: സൗദിയില്‍ 500 റിയാല്‍ കൈക്കൂലി വാങ്ങിയ കേസില്‍ അറസ്റ്റിലായ മൂന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. മുനിസിപ്പല്‍ ഗ്രാമകാര്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി നേരത്തെ കോടതി വിധി പ്രസ്താവിച്ചിരുന്നു. കേസില്‍ കീഴ്‍കോടതി വിധിക്കെതിരെ അപ്പീല്‍ കോടതിയില്‍ നടപടികള്‍ പുരോഗമിക്കുകയാണ്.

ജിസാനിലെ ഒരും ബലദിയയിലെ ഉദ്യോഗസ്ഥരായിരുന്നു മൂവരും. സര്‍ക്കാര്‍ ഓഫീസില്‍ ചില സേവനങ്ങള്‍ക്കായി എത്തിയ ആളില്‍ നിന്നാണ് 500 റിയാല്‍ കൈക്കൂലി ആവശ്യപ്പെട്ടത്. ഉപയോക്താവ് പരാതി നല്‍കിയതിന് പിന്നാലെ ആദ്യം രണ്ടുപേരെയും പിന്നീട് മൂന്നാമനെയും പൊലീസ് അറസ്റ്റ് ചെയ്തു. ആറ് മാസം ജയിലില്‍ കഴിഞ്ഞ ശേഷം ഇവരെ വിട്ടയച്ചിരുന്നു. കേസില്‍ കോടതി അന്തിമ വധി പ്രസ്താവിക്കാനിരിക്കെയാണ് മൂവരെയും ജോലിയില്‍ നിന്ന് പിരിച്ചുവിട്ടുകൊണ്ട് മന്ത്രാലയത്തിന്റെ ഉത്തരവ്.

click me!