
റിയാദ്: സെപ്റ്റംബർ 23ലെ സൗദി ദേശീയദിനത്തിന് ശേഷം അന്താരാഷ്ട്ര വിമാന സർവീസ് പുനഃരാരംഭിക്കുമെന്ന പ്രചരണം പാസ്‍പോര്‍ട്ട് ഡയറക്ടറേറ്റ് (സൗദി ജവാസത്ത്) നിഷേധിച്ചു. അന്താരാഷ്ട്ര വിമാന സർവീസുമായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത ശരിയല്ലെന്ന് ഡയറക്ടറേറ്റ് ട്വീറ്റ് ചെയ്തു. വിമാന സർവിസ് പുനഃരാരംഭിക്കുമെന്ന പ്രചരണത്തെ കുറിച്ച് ആളുകളുടെ അന്വേഷണങ്ങൾക്ക് ഔദ്യോഗിക ട്വീറ്റർ ഹാൻഡിലിൽ മറുപടി നൽകുകയായിരുന്നു അധികൃതർ.
പാസ്പോർട്ട് വകുപ്പിന്റെ തീരുമാനങ്ങളും നിർദേശങ്ങളും ഔദ്യോഗിക ചാനലുകളിൽ പ്രഖ്യാപിക്കുന്നതാണെന്നും അധികൃതർ വ്യക്തമാക്കി. കോവിഡ് മുൻകരുതലായി മാർച്ച് 15നാണ് അന്താരാഷ്ട്ര വിമാന സർവിസുകൾ നിർത്തലാക്കിയത്. അന്താരാഷ്ട്ര വിമാന സർവീസ് പുനരാംഭിക്കുന്ന തീയതി തീരുമാനിക്കുന്നത് കൊവിഡ് സ്ഥിതിഗതി വിലയിരുത്തി മാത്രമായിരിക്കുമെന്ന് സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽ റബീഅയും അറിയിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam