
മഹ്സൂസ് റാഫ്ൾ പ്രൈസ് ഒരു മില്യൺ ദിർഹം നേടി പാകിസ്ഥാനിൽ നിന്നുള്ള പ്രവാസി. സൗദി അറേബ്യയിൽ ജീവിക്കുന്ന 41 വയസ്സുകാരൻ സെയ്ൻ ആണ് വിജയി. മഹ്സൂസ് 145-ാമത് ഡ്രോയിലാണ് ഐ.ടി സപ്പോർട്ട് സ്പെഷ്യലിസ്റ്റായ സെയ്ൻ സമ്മാനം നേടിയത്.
സമ്മാനം നേടിയ വിവരം അറിയിച്ച് മഹ്സൂസ് അയച്ച ഇ-മെയിൽ സെയ്ൻ കണ്ടിരുന്നു. മൂന്നാം സമ്മാനമായ 250 ദിർഹമാണെന്നാണ് സെയ്ൻ ആദ്യം കരുതിയത്. പിന്നീട് മഹ്സൂസ് അക്കൗണ്ട് തുറന്നു പരിശോധിച്ചപ്പോഴാണ് ഒരു മില്യൺ ദിർഹം നേടിയെന്ന് സെയ്ൻ തിരിച്ചറിഞ്ഞത്.
"വലിയ സർപ്രൈസ് ആയിപ്പോയി ഇത്. എന്റെ ജീവിതം ഒരു മില്യൺ തവണ മെച്ചപ്പെട്ടപോലെ തോന്നുന്നു." സെയ്ൻ പ്രതികരിച്ചു.
ഇതേ നറുക്കെടുപ്പിൽ 1202 പേർ മൊത്തം വിജയികളായി. ഇവർ നേടിയത് 1,494,750 ദിർഹത്തിന്റെ ക്യാഷ് പ്രൈസ് ആണ്. വെറും 35 ദിർഹം മുടക്കി മഹ്സൂസ് വാട്ടർ വാങ്ങുന്നവർക്ക് മഹ്സൂസ് കളിക്കാം. എല്ലാ ആഴ്ച്ചയും നറുക്കെടുപ്പിലും ഗ്രാൻഡ് ഡ്രോയിലും പങ്കെടുക്കാം. 20 മില്യൺ ദിർഹമാണ് ടോപ് പ്രൈസ്. ആഴ്ച്ചതോറും ഗ്യാരണ്ടീഡ് മില്യണയർ ആകുന്ന വ്യക്തിക്ക് 1 മില്യൺ ദിർഹം നേടാനാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam