സൗദി അറേബ്യയില്‍ ബാങ്ക് വഴി തൽക്ഷണ പണമിടപാട് ഫെബ്രുവരി 21 മുതൽ

Web Desk   | Asianet News
Published : Feb 13, 2021, 11:57 AM IST
സൗദി അറേബ്യയില്‍ ബാങ്ക് വഴി തൽക്ഷണ പണമിടപാട് ഫെബ്രുവരി 21 മുതൽ

Synopsis

ഇതോടെ വിവിധ ബാങ്കുകൾക്കിടയിൽ സാമ്പത്തിക കൈമാറ്റം തൽക്ഷണം പൂർത്തിയാക്കാൻ ധനകാര്യ സ്ഥാപനങ്ങൾക്കും കമ്പനികൾക്കും വ്യക്തികൾക്കും സാധിക്കും. 

റിയാദ്: സൗദി അറേബ്യയിലെ വിവിധ ബാങ്കുകൾക്കിടയിൽ പണകൈമാറ്റം തൽക്ഷണം നടത്താനാകുന്ന സംവിധാനം നടപ്പാകുന്നു. ഇതിനുള്ള അംഗീകാരം സൗദി സെൻട്രൽ ബാങ്ക് നൽകി. ഫെബ്രുവരി 21 മുതൽ പുതിയ സംവിധാനം പ്രാബല്യത്തിൽ വരും. വിവിധ സൗദി ബാങ്കുകളുമായി നടത്തിയ ആദ്യ ഘട്ട പരീക്ഷണം വിജയകരമായി നടത്തിയതിനു ശേഷമാണ് പദ്ധതി നടപ്പിൽ വരുത്തുന്നത്. 

ഇതോടെ വിവിധ ബാങ്കുകൾക്കിടയിൽ സാമ്പത്തിക കൈമാറ്റം തൽക്ഷണം പൂർത്തിയാക്കാൻ ധനകാര്യ സ്ഥാപനങ്ങൾക്കും കമ്പനികൾക്കും വ്യക്തികൾക്കും സാധിക്കും. ആഴ്ചയിൽ എല്ലാ ദിവസങ്ങളിലും മുഴു സമയവും പുതിയ സേവനം പ്രവർത്തിക്കുമെന്നും സെൻട്രൽ ബാങ്ക് പ്രസ്താവാനയിൽ പറഞ്ഞു. 

സൗദി പേയ്‌മെന്റ് വികസിപ്പിച്ചെടുത്ത സംവിധാനം ഒരിക്കൽ ആക്റ്റിവേറ്റ് ചെയ്‌താൽ പ്രാദേശിക ബാങ്കുകളിലെ അകൗണ്ടുകൾക്കിടയിൽ ഉടനടി സാമ്പത്തിക കൈമാറ്റം സാധ്യമാകുമെന്നതാണ് സവിശേഷത. ഇതിനുള്ള ഫീസ് നിലവിലെ ട്രാൻസ്ഫർ ഫീസിനെക്കാളും കുറവായിരിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, 'രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും' ഇനി അൽ ഖോർ പാർക്കിൽ
സൗദിയിലുമുണ്ടൊരു 'ഊട്ടി', വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയുള്ള അബഹ