പ്രവാസി മലയാളിയെ വെടിവെച്ച സൗദി യുവാവ് അറസ്റ്റില്‍

By Web TeamFirst Published Sep 8, 2021, 8:18 PM IST
Highlights

പണം ചോദിച്ച് ചെന്നപ്പോള്‍ പിടിച്ച് തറയില്‍ തള്ളിയിടുകയും മുഹമ്മദിന്റെ കൈയ്യിലുണ്ടായിരുന്ന പണം മുഴുവന്‍ കവര്‍ന്നെടുക്കുകയും ചെയ്തു. അതിന് ശേഷം സ്വന്തം കാറുമെടുത്ത് ഓടിച്ചുപോയ പ്രതി തിരിച്ചുവന്ന് മുഹമ്മദിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

റിയാദ്: സൗദി അറേബ്യയില്‍ മലയാളി യുവാവിന് വെടിയേറ്റ സംഭവത്തിലെ പ്രതിയെ സൗദി പൊലീസ് അറസ്റ്റ് ചെയ്തു. റിയാദ് നഗരത്തില്‍ നിന്ന് അഞ്ഞൂറ് കിലോമീറ്ററകലെ വാദി ദിവാസിര്‍ പട്ടണത്തിലെ പെട്രോള്‍ പമ്പില്‍ കഴിഞ്ഞ മാസം 12ന് കൊല്ലം നെടുമ്പന കുളപ്പാടം സ്വദേശി മുഹമ്മദിനെ (27) വെടിവെച്ച സൗദിയുവാവിനെയാണ് റിയാദ് മേഖല പൊലീസ് സേന അറസ്റ്റ് ചെയ്തത്. പമ്പില്‍ കാറുമായെത്തി ഫുള്‍ടാങ്ക് പെട്രോളടിച്ച ശേഷം പണം നല്‍കാതെ പോയത് ചോദ്യം ചെയ്തതിനാണ് ഇയാള്‍ വെടിയുതിര്‍ത്തത്. 

പണം ചോദിച്ച് ചെന്നപ്പോള്‍ പിടിച്ച് തറയില്‍ തള്ളിയിടുകയും മുഹമ്മദിന്റെ കൈയ്യിലുണ്ടായിരുന്ന പണം മുഴുവന്‍ കവര്‍ന്നെടുക്കുകയും ചെയ്തു. അതിന് ശേഷം സ്വന്തം കാറുമെടുത്ത് ഓടിച്ചുപോയ പ്രതി തിരിച്ചുവന്ന് മുഹമ്മദിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടയില്‍ വെടിയേറ്റ മുഹമ്മദിനെ സമീപത്തുള്ള മിലിറ്ററി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തു. അതിന് ശേഷം വിശ്രമത്തിലാണ്. മുപ്പതിേനാട് അടുത്ത് പ്രായമുള്ള സൗദി പൗരനാണ് പ്രതിയെന്നും ഇയാളെ അനന്തര നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയെന്നും പൊലീസ് വക്താവ് അറിയിച്ചു.

(ഫോട്ടോ:വെടിയേറ്റ മുഹമ്മദ്)

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!