മലമുകളിൽ കുടുങ്ങിയ സൗദി പൗരനെ രക്ഷപ്പെടുത്തി

By Web TeamFirst Published Apr 3, 2020, 9:53 AM IST
Highlights

മലമുകളിൽ ചെങ്കുത്തായ പാറയിൽ കാൽ തെന്നി വീണ ഇയാൾ മധ്യഭാഗത്തായി കുടുങ്ങിക്കിടക്കുകയായിരുന്നു. വീഴ്ചയിൽ പരിക്കേറ്റ ഇയാളെ സ്ട്രെച്ചറിൽ താഴെയിറക്കി ആശുപത്രിയിലെത്തിക്കുകയായിരുന്നു.

റിയാദ്: സൗദി അറേബ്യയിൽ മലമുകളിൽ കുടുങ്ങിപ്പോയ സ്വദേശി പൗരനെ സുരക്ഷാസേന രക്ഷപ്പെടുത്തി. റിയാദിൽ നിന്ന് 250 കിലോമീറ്ററകലെ ഹോത്ത ബനീ തമീമിലെ മലമുകളിൽ കുടുങ്ങിയ സൗദി പൗരനെയാണ് സിവിൽ ഡിഫന്സ് രക്ഷപ്പെടുത്തിയത്. ഹോത്ത ബനീ തമീമിലെ ദഹ്റ അൽസോത്ത് മലമുകളിലാണ് ഇയാൾ കുടുങ്ങിയത്. 

മലമുകളിൽ ചെങ്കുത്തായ പാറയിൽ കാൽ തെന്നി വീണ ഇയാൾ മധ്യഭാഗത്തായി കുടുങ്ങിക്കിടക്കുകയായിരുന്നു. വീഴ്ചയിൽ പരിക്കേറ്റ ഇയാളെ സ്ട്രെച്ചറിൽ താഴെയിറക്കി ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്ന് റിയാദ് പ്രവിശ്യ സിവിൽ ഡിഫൻസ് വക്താവ് ലെഫ്റ്റണൻറ് കേണൽ മുഹമ്മദ് അൽഹമാദി പറഞ്ഞു.

click me!