
റിയാദ്: ഗ്രൂപ്പ് സെവൻ രാജ്യങ്ങളുടെ ഉച്ചകോടിയിലേക്ക് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന് ക്ഷണം. കാനഡയിലെ കനാനാസ്‌കിസില്‍ ഈ മാസം 15 മുതല്‍ 17 വരെ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയാണ് ക്ഷണിച്ചത്.
മധ്യപൂർവേഷ്യ കേന്ദ്രീകരിച്ച് ശക്തമാകുന്ന ഭൗമരാഷ്ട്രീയ നയതന്ത്രത്തിൽ സൗദി അറേബ്യ പ്രധാന പങ്കാളിയാണെന്ന വസ്തുത കണക്കിലെടുത്താണ് ഉച്ചകോടിയിലേക്ക് കിരീടാവകാശിയെ ക്ഷണിച്ചത്. ഗസ്സയിലെ ഇസ്രായേലി ആക്രമണം, ഉക്രൈന്‍-റഷ്യ യുദ്ധം എന്നിവയിൽ പരിഹാരം കാണാൻ നടത്തുന്ന തന്ത്രപരമായ ഇടപെടലുകളുടെ പ്രാധാന്യവും ആഗോള ഊര്‍ജ വിപണിയുടെ സ്ഥിരത ഉറപ്പുവരുത്തുന്നതിലെ നിർണായക റോളും സൗദി അറേബ്യയെ അവഗണിക്കാനാവാത്ത ശക്തിയാക്കി മാറ്റിയതും ഈ ക്ഷണത്തിന് കാരണമായതായി ആഗോള മാധ്യമങ്ങൾ വിലയിരുത്തുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ