പൊലീസ് നായ്ക്കൾ മണത്തറിഞ്ഞു, ഇന്‍സുലേറ്റിംഗ് പാനലുകള്‍ക്കകത്ത് അതിവിദഗ്ധമായി ഒളിപ്പിച്ച ലഹരി ഗുളികകൾ പിടികൂടി

Published : May 03, 2025, 03:12 PM IST
പൊലീസ് നായ്ക്കൾ മണത്തറിഞ്ഞു, ഇന്‍സുലേറ്റിംഗ് പാനലുകള്‍ക്കകത്ത് അതിവിദഗ്ധമായി ഒളിപ്പിച്ച ലഹരി ഗുളികകൾ പിടികൂടി

Synopsis

ഇന്‍സുലേറ്റിംഗ് പാനലുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച ലഹരി ഗുളികകളാണ് പിടികൂടിയത്. പരിശീലനം ലഭിച്ച പൊലീസ് നായ്ക്കളെയും സാങ്കേതിക വിദ്യയും ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. 

റിയാദ്: ജിദ്ദ ഇസ്ലാമിക് പോര്‍ട്ട് വഴി വന്‍ ലഹരി ഗുളിക ശേഖരം കടത്താനുള്ള ശ്രമം സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി വിഫലമാക്കി. ഇന്‍സുലേറ്റിംഗ് പാനലുകള്‍ക്കകത്ത് അതിവിദഗ്ധമായി ഒളിപ്പിച്ച് കടത്തിയ 15,86,118 ലഹരി ഗുളികകള്‍ ഉദ്യോഗസ്ഥര്‍ പിടികൂടി. 

പരിശീലനം സിദ്ധിച്ച പൊലീസ് നായ്ക്കളെയും സുരക്ഷാ സാങ്കേതിക വിദ്യകളും ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഇന്‍സുലേറ്റിംഗ് പാനല്‍ ലോഡിനകത്ത് ഒളിപ്പിച്ച മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. ജനറല്‍ ഡയക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്സ് കണ്‍ട്രോളുമായി സഹകരിച്ച് മയക്കുമരുന്ന് ശേഖരം സൗദിയില്‍ സ്വീകരിച്ച മൂന്നു പേരെ അറസ്റ്റ് ചെയ്തതായും സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.

Read Also -  19 ലക്ഷത്തിന്‍റെ റോളക്സ് വാച്ച് ഷൂബോക്സിൽ മറന്നുവെച്ചു, സിസിടിവി പരിശോധിച്ചപ്പോൾ കണ്ടത് ഒരു സ്ത്രീയെ, പിടികൂടി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മെത്താംഫെറ്റാമൈനും ഹാഷിഷും കഞ്ചാവുമടക്കം ശതകോടികൾ വിലയുള്ള മയക്കുമരുന്ന്, 9 വിദേശികൾ കുവൈത്തിൽ പിടിയിൽ
മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്