
റിയാദ്: മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് മേൽ ചുമത്താനുള്ള നീക്കങ്ങൾക്കെതിരെ ആഞ്ഞടിച്ച് സൗദി. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഹമ്മദ് ബിൻ സൽമാൻ രാജപദവിയിലേക്ക് വന്നേക്കില്ലെന്ന റിപ്പോർട്ടുകളും സൗദി വിദേശകാര്യമന്ത്രി നിഷേധിച്ചു. രാജാവിനോ കിരീടാവകാശിക്കോ എതിരായ ഒരു ചർച്ചയും അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സൗദി കിരിടാവകാശിക്ക് കൊലപാതകത്തിൽ പങ്കുണ്ടോയെന്ന് കണ്ടെത്താൻ അന്വേഷണം വേണമെന്ന് അമേരിക്കൻ സെനറ്റ് ഡോണൾഡ് ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam