മിഡില്‍ഈസ്റ്റിലെ ഏറ്റവും വലിയ വിദ്യാഭ്യാസമേളയ്ക്ക് ഇന്ന് ഷാര്‍ജയില്‍ തുടക്കമാവും

By Web TeamFirst Published Nov 23, 2018, 12:32 AM IST
Highlights

ഏഷ്യാനെറ്റ് ന്യൂസും യുഎഇയില്‍ നിന്നുമുള്ള 15 വിദേശ സര്‍വകലാശാലകളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സൗജന്യ ഉപരിപഠന സെമിനാറില്‍ ഉപരി പഠനവുമായി ബന്ധപ്പെട്ടതെല്ലാം ചര്‍ച്ചചെയ്യപ്പെടും. ഇന്ത്യയിലേയും യു.എ.ഇയിലേയും പ്രമുഖ സര്‍വകലാശാലകളിലെ പണ്ഡിതന്മാരും പ്രമുഖരുമായും ഇടപഴകാനുള്ള അവസരം കൂടിയാണ് ഡിസ്കവര്‍ ഗ്ലോബല്‍ എജുക്കേഷന്‍ ഒരുക്കുന്നത്.

ഷാര്‍ജ: മിഡില്‍ഈസ്റ്റിലെ ഏറ്റവും വലിയ വിദ്യാഭ്യാസമേളയ്ക്ക് ഇന്ന് ഷാര്‍ജയില്‍ തുടക്കമാവും. ഡിസ്കവര്‍ ഗ്ലോബല്‍ എജുക്കേഷന് മുന്നോടിയായി ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച പ്രചാരണ യാത്ര റാസല്‍ഖൈമയില്‍ സമാപിച്ചു.

ഏഷ്യാനെറ്റ് ന്യൂസും യുഎഇയില്‍ നിന്നുമുള്ള 15 വിദേശ സര്‍വകലാശാലകളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സൗജന്യ ഉപരിപഠന സെമിനാറില്‍ ഉപരി പഠനവുമായി ബന്ധപ്പെട്ടതെല്ലാം ചര്‍ച്ചചെയ്യപ്പെടും. ഇന്ത്യയിലേയും യു.എ.ഇയിലേയും പ്രമുഖ സര്‍വകലാശാലകളിലെ പണ്ഡിതന്മാരും പ്രമുഖരുമായും ഇടപഴകാനുള്ള അവസരം കൂടിയാണ് ഡിസ്കവര്‍ ഗ്ലോബല്‍ എജുക്കേഷന്‍ ഒരുക്കുന്നത്.

വിദ്യാഭ്യാസ മേളയ്ക്കു മുന്നോടിയായി യുഎഇയിലെ വിവിധ എമിറേറ്റുകളിലെ സ്കൂളുകളില്‍ നടത്തിയ പ്രചരണ കാമ്പയിന്‍ റാസല്‍ഖൈമ ഇന്ത്യന്‍ സ്കൂളില്‍ സ്കൂളില്‍ സമാപിച്ചു. കുട്ടികളും അധ്യാപകരുമടങ്ങുന്ന സംഘം ആവേശകരമായ സ്വീകരണമാണ് വിവിധയിടങ്ങളില്‍ നല്‍കിയത്.

കരിയര്‍ വിദഗ്ദന്‍ പ്രവീണ്‍ പരമേശ്വരനും ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ അടൂരും വിദ്യാഭ്യാസമേളയെ കുറിച്ച് വിശദീകരിച്ചു. മേളയുടെ ഭാഗമാകുന്ന പ്രമുഖ സര്‍വകലാശാലകള്‍ തെരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള സ്കോളര്‍ഷിപ്പുകളും അനുവദിക്കും. മി‍ഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ വിദ്യാഭ്യാസ മേളയ്ക്ക് വൈകുന്നേരം നാലുമണിക്ക് ഷാര്‍ജ അല്‍തവൂണിലെ ചേമ്പര്‍ ഓഫ് കോമേഴ്സില്‍ തുടക്കമാവും. 

click me!