തീവ്രവാദം: സൗദി അറേബ്യ 37 പേരുടെ വധശിക്ഷ നടപ്പാക്കി

By Web TeamFirst Published Apr 23, 2019, 9:27 PM IST
Highlights

സുരക്ഷ സംവിധാനങ്ങള്‍ ബോംബിട്ട് തകര്‍ക്കുകയും നിരവധി സുരക്ഷ ജീവനക്കാരെ വധിക്കുകയും ചെയ്ത കേസിലാണ് ശിക്ഷ.

ദുബൈ: തീവ്രവാദക്കേസുകളില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട 37 പേരുടെ ശിക്ഷ സൗദി അറേബ്യ നടപ്പാക്കി. ശിക്ഷക്ക് വിധേയമാക്കപ്പെട്ടവരെല്ലാം സൗദി പൗരന്മാരാണ്. മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പായി രണ്ട് പേരുടെ മൃതദേഹം പൊതുജനങ്ങളെ പ്രദര്‍ശിപ്പിച്ചു. തീവ്ര ആശയങ്ങള്‍ പ്രചരിപ്പിച്ച് രാജ്യത്തെ സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചവരെയാണ് വധശിക്ഷക്ക് വിധേയമാക്കിയതെന്ന് ആഭ്യന്തരമന്ത്രാലയം പ്രസ്താവനയിറക്കി.

സൗദിയിലെ ഔദ്യോഗിക വാര്‍ത്ത ചാനലായ അല്‍ എഖ്ബരിയയും സംഭവം റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷ സംവിധാനങ്ങള്‍ ബോംബിട്ട് തകര്‍ക്കുകയും നിരവധി സുരക്ഷ ജീവനക്കാരെ വധിക്കുകയും ചെയ്ത കേസിലാണ് ശിക്ഷ. റിയാദ്, മക്, മദീന, അസിര്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരെയാണ് വധശിക്ഷക്ക് വിധേയരാക്കിയവരില്‍ അധികവും. 

click me!