
റിയാദ്: സൗദിയിൽ രണ്ടു ഇന്ത്യക്കാർക്ക് വധശിക്ഷ നടപ്പാക്കി.സ്വന്തം നാട്ടുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ രണ്ടു ഇന്ത്യക്കാർക്കാണ് റിയാദിൽ വധശിക്ഷ നടപ്പിലാക്കിയതെന്നു ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്ത്യക്കാരനായ ആരിഫ് ഇമാമുദീനെ മോഷണ ലക്ഷ്യത്തോടെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഹർജിത് സിംഗ് റാമിനെയും കുമാർ പ്രകാശിനെയുമാണ് ഇന്നലെ റിയാദിൽ വധശിക്ഷക്ക് വിദേയമാക്കിയത്.
ആരിഫ് ഇമാമുദീനെ കൊലപ്പെടുത്തിയ പ്രതികൾ മൃതദ്ദേഹം വിജനമായ സ്ഥലത്തു ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് ആരിഫിന്റെ ലോറിയും അതിലുണ്ടായിരുന്ന സാധനങ്ങളും ഉൾപ്പെടെ പ്രതികൾ തട്ടിയെടുത്തു. കേസിൽ പ്രതികളായ ഹർജിത് സിംഗ് റാമിനെയും കുമാർ പ്രകാശിനെ യും റിയാദ് ക്രിമിനൽ കോടതിയാണ് വധശിക്ഷ വിധിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam