ബഹ്റൈനില്‍ സിം രജിസ്ട്രേഷന്‍ പുതുക്കാനുള്ള കാലാവധി നീട്ടി

Published : Mar 01, 2019, 11:15 PM IST
ബഹ്റൈനില്‍ സിം രജിസ്ട്രേഷന്‍ പുതുക്കാനുള്ള കാലാവധി നീട്ടി

Synopsis

ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത പ്രീ പെയ്ഡ് സിം കാര്‍ഡുകള്‍ ജൂണ്‍ രണ്ടിന് മുന്‍പ് രജിസ്റ്റര്‍ ചെയ്യണം. 

മനാമ: ബഹ്റൈനില്‍ പ്രീ പെയ്ഡ് സിം രജിസ്ട്രേഷന്‍ പുതുക്കാനുള്ള സമയപരിധി നീട്ടി. മൂന്ന് മാസത്തേക്ക് കൂടിയാണ് സമയം നല്‍കുന്നതെന്ന് ബഹ്‍റൈന്‍ ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോരിറ്റി അറിയിച്ചു. ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത പ്രീ പെയ്ഡ് സിം കാര്‍ഡുകള്‍ ജൂണ്‍ രണ്ടിന് മുന്‍പ് രജിസ്റ്റര്‍ ചെയ്യണം. 

നിശ്ചിത സമയപരിധിക്കകം രജിസ്റ്റര്‍ ചെയ്യാത്ത കണക്ഷനുകളില്‍ സേവനങ്ങള്‍ നിലയ്ക്കും. ഉപഭോക്താക്കളുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച് കണക്ഷനുകള്‍ സുരക്ഷിതമാക്കാനും തട്ടിപ്പുകള്‍ ഒഴിവാക്കാനുമാണ് ഇത്തരമൊരു പദ്ധതിയെന്ന് അധികൃതര്‍ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദി അറേബ്യയിൽ മലയാളി താമസസ്ഥലത്ത് മരിച്ച നിലയിൽ
വിഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം പ്രവാസലോകത്തും ശക്തമാകുന്നു; പിന്തുണയും ഐക്യദാർഢ്യവുമായി ബഹ്റൈനിലെ കോൺഗ്രസ് പ്രവർത്തകർ