പ്രവാസികൾക്ക് സന്തോഷ വാർത്ത; ഇഖാമയും റീഎൻട്രി വിസയും നാട്ടിലിരുന്ന് ഓൺലൈനായി പുതുക്കാം

Published : Oct 26, 2020, 09:05 AM IST
പ്രവാസികൾക്ക് സന്തോഷ വാർത്ത; ഇഖാമയും റീഎൻട്രി വിസയും നാട്ടിലിരുന്ന് ഓൺലൈനായി പുതുക്കാം

Synopsis

അബ്ഷിർ പോർട്ടലിൽ പുതുതായി ഉൾപ്പെടുത്തിയ 12 സർവിസുകളിൽ രണ്ടെണ്ണം ഇതിനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ജവാസത്ത് ഓഫീസിൽ നേരിട്ട് ഹാജരാവാതെ തന്നെ സ്വദേശികൾക്കും വിദേശികൾക്കും പാസ്പോർട്ട് സേവനങ്ങൾ അബ്ഷിർ വഴി നേടാനാവും. 

റിയാദ്: സൗദി തൊഴിൽ വിസയുള്ള, വിദേശ രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികൾക്ക് സൗദി ജവാസത്തിന്റെ (പാസ്പോർട്ട് വിഭാഗം) അബ്ഷീർ ഓൺലൈൻ പോർട്ടൽ വഴി ഇഖാമ പുതുക്കാനും റീ എൻട്രിയുടെ കാലാവധി നീട്ടാനും സാധിക്കും. ജവാസത്ത് സാങ്കേതിക വിഭാഗം ഉപ മേധാവി ജനറൽ ഖാലിദ് അൽസൈഹാൻ അറിയിച്ചതാണ് ഇക്കാര്യം. 

അബ്ഷിർ പോർട്ടലിൽ പുതുതായി ഉൾപ്പെടുത്തിയ 12 സർവിസുകളിൽ രണ്ടെണ്ണം ഇതിനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ജവാസത്ത് ഓഫീസിൽ നേരിട്ട് ഹാജരാവാതെ തന്നെ സ്വദേശികൾക്കും വിദേശികൾക്കും പാസ്പോർട്ട് സേവനങ്ങൾ അബ്ഷിർ വഴി നേടാനാവും. അവധിക്ക് നാടുകളിൽ പോയി അവിടെ താമസിക്കുന്നവര്‍ക്ക് അവിടെ കഴിഞ്ഞുകൊണ്ട് തന്നെ ഇഖാമ പുതുക്കാനും റീഎൻട്രി വിസ കാലാവധി ദീർഘിപ്പിക്കാനും കഴിയുന്നത് ഇക്കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട സർവിസുകളാണെന്ന് അദ്ദേഹം വ്യക്തമാക്കി. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫിഫ അറബ് കപ്പ് കിരീടത്തിൽ മുത്തമിട്ട് മൊറോക്കോ
ഒമാനിൽ നാളെ വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ രാത്രി, ഏറ്റവും കുറഞ്ഞ പകൽ