
റിയാദ്: സൗദിയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട യുവാവിന് ശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുന്‍പ് കൊല്ലപ്പെട്ടയാളുടെ പിതാവ് മാപ്പ് നല്‍കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നു. ഉദ്ദ്യോഗസ്ഥര്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി ശിക്ഷ നടപ്പാക്കാന്‍ മിനിറ്റുകള്‍ മാത്രമുള്ളപ്പോഴായിരുന്നു നാടകീയമായി മാപ്പുനല്‍കിയത്.
സൗദിയിലെ റാബിഗ് ഗവര്‍ണറേറ്റിലാണ് വധശിക്ഷക്ക് കാരണമായ കൊലപാതകം നടന്നത്. വിചാരണക്കൊടുവില്‍ പ്രതിക്ക് കോടതി വധശിക്ഷ വധിച്ചുവെന്നും അപ്പീലുകള്‍ തള്ളുകയും പ്രതിക്ക് മാപ്പ് നല്‍കാന്‍ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ വിസമ്മതിക്കുകയും ചെയ്തതോടെ പ്രതിയുടെ വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊല്ലപ്പെട്ട വ്യക്തിയുടെ പിതാവ് മുഹമ്മദ് ബിന്‍ ദവാസ് അല്‍ ബലദിയും വധശിക്ഷ നടപ്പാക്കുന്നതിന് സാക്ഷിയാവാനെത്തിയിരുന്നു. ശിക്ഷ നടപ്പാക്കുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് ഇയാള്‍ അടുത്തേക്ക് ചെല്ലുകയും തന്റെ മകന്റെ ഘാതകന് താന്‍ മാപ്പുനല്‍കുന്നുവെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു.
തടിച്ചുകൂടിയ ജനങ്ങള്‍ കരഘോഷത്തോടെയാണ് ഈ പ്രഖ്യാപനം സ്വീകരിക്കുന്നത്. ജനങ്ങള്‍ പിന്നീട് ആഹ്ലാദം പ്രകടിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam