ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി സൗദിയുടെ വനിതാ അത്‌ലറ്റ്

By Web TeamFirst Published Jul 4, 2021, 11:54 AM IST
Highlights

സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് ബാസ്‌കറ്റ്ബാള്‍, നീന്തല്‍, വോളിബാള്‍, ജിംനാസ്റ്റിക്‌സ് എന്നിവയിലും പങ്കെടുത്തിരുന്നു.

റിയാദ്: ഈ മാസം ആരംഭിക്കുന്ന ടോക്യോ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി സൗദി അറേബ്യയുടെ വനിതാ അത്‌ലറ്റ് യാസ്മിന്‍ അല്‍ ദബ്ബാഗ്. വനിതകളുടെ 100 മീറ്റര്‍ ഓട്ടത്തിലാണ് റെക്കോര്‍ഡോടെ യാസ്മിന്‍ യോഗ്യത നേടിയത്. സൗദിയിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാരിയാണ് യാസ്മിന്‍. 

സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് ബാസ്‌കറ്റ്ബാള്‍, നീന്തല്‍, വോളിബാള്‍, ജിംനാസ്റ്റിക്‌സ് എന്നിവയിലും പങ്കെടുത്തിരുന്നു. ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങളില്‍ മത്സരിക്കുന്ന യാസ്മിന്‍ ലോകത്തെ ഏറ്റവും വേഗമേറിയ ഓട്ടക്കാരികളിലൊരാളായ ലിന്‍ഫോര്‍ഡ് ക്രിസ്റ്റിയുടെ കീഴില്‍ മൂന്ന് വര്‍ഷമായി പരിശീലനം നേടുകയാണ്. യാസ്മിന്‍ കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാന്‍ പോയതാണ് അവരുടെ അത്‌ലറ്റിക് ജീവിതത്തില്‍ വഴിത്തിരിവായത്. 2019ല്‍ സൗദി അറേബ്യന്‍ അത്ലറ്റിക്സ് ഫെഡറേഷനില്‍ അംഗമായത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!