
റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്താവളം വഴി രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച കൊക്കെയ്ന്‍ ശേഖരം പിടികൂടി. 1.7 കിലോയിലധികം കൊക്കെയ്‌നാണ് സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി പിടിച്ചെടുത്തത്.
പാര്‍സലുകളില്‍ ഒളിപ്പിച്ച് വിമാനത്താവളം വഴി രാജ്യത്തേക്ക് ലഹരിമരുന്ന് കടത്താനുള്ള ശ്രമമാണ് അധികൃതര്‍ തടഞ്ഞത്. ബാഗിനുള്ളില്‍ പ്രത്യേക അറയുണ്ടാക്കിയാണ് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചത്. പതിവ് പരിശോധനക്കിടെ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ എക്‌സ്‌റേ മെഷീനുകള്‍ ഉപയോഗിച്ച് നടത്തിയ വിശദ പരിശോധനയിലാണ് ലഹരിമരുന്ന് ശേഖരം കണ്ടെത്തിയത്. ലഹരിമരുന്ന് പിടിച്ചെടുത്തതിന് ശേഷം പാര്‍സലിന്റെ സ്വീകര്‍ത്താവിനെയും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോളുമായി സഹകരിച്ച് അറസ്റ്റ് ചെയ്തു.
ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 1910 എന്ന നമ്പരിലോ zatca.gov.sa@1910 എന്ന ഇ മെയില്‍ വിലാസത്തിലോ 00966114208417 എന്ന നമ്പരിലോ അറിയിക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam