സൗദി സ്ഥാപക ദിനം; ഫെബ്രുവരി 22ന് പൊതുഅവധി പ്രഖ്യാപിച്ചു

Published : Feb 20, 2026, 02:41 PM IST
Saudi founding day

Synopsis

മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിൻ്റെ അറിയിപ്പ് പ്രകാരം പൊതു-സ്വകാര്യ മേഖലകൾക്കും, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. 

റിയാദ്: സൗദി അറേബ്യയുടെ സ്ഥാപക ദിനം പ്രമാണിച്ച് ഫെബ്രുവരി 22 (ഞായറാഴ്ച) രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ചു. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് നൽകിയത്. രാജ്യത്തെ പൊതു-സ്വകാര്യ മേഖലകൾക്കും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും (ഗവൺമെൻറ് ഓഫീസുകൾ, സ്വകാര്യ കമ്പനികൾ, നോൺ-പ്രോഫിറ്റ് സെക്ടർ) അവധി ബാധകമായിരിക്കും. 

1727-ൽ ഇമാം മുഹമ്മദ് ബിൻ സഊദ് ആദ്യ സൗദി ഭരണകൂടം സ്ഥാപിച്ചതിൻ്റെ സ്മരണയ്ക്കായാണ് എല്ലാ വർഷവും ഫെബ്രുവരി 22 സ്ഥാപക ദിനമായി ആഘോഷിക്കുന്നത്. വാരാന്ത്യ അവധി ദിവസങ്ങളോട് ചേർന്ന് വരുന്നതിനാൽ പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് ലഭിക്കുന്ന വലിയൊരു അവധി ദിനമായി ഇത് മാറും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സർക്കാർ മരുന്ന് മറിച്ചുവിറ്റു; പ്രവാസി ഫാർമസിസ്റ്റിന് കുവൈറ്റിൽ 7 വർഷം കഠിനതടവും വൻ പിഴയും
കുവൈറ്റിൽ പ്രമുഖ വനിതയും ഭർത്താവും കുടുങ്ങി; മയക്കുമരുന്ന് കടത്തിന് ജയിൽശിക്ഷ