വിദേശനിക്ഷേപം വിലക്കിയ നടപടി സൗദി അറേബ്യ റദ്ദാക്കി

By Web TeamFirst Published Oct 25, 2018, 3:03 AM IST
Highlights

റിക്രൂട്ട്മെന്റ് അടക്കമുള്ള മാൻപവർ സപ്ലൈ സേവനം, ഓഡിയോ വിഷ്വൽ സേവനം, കര ഗതാഗത സേവനം, റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ് എന്നീ മേഖലകളിൽ തുടർന്നും വിദേശ നിക്ഷേപം അനുവദിക്കാനാണ് മന്ത്രിസഭാ തീരുമാനം.

റിയാദ്: സൗദിയിൽ വിദേശ നിക്ഷേപം വിലക്കിയ നടപടി റദ്ദാക്കി.. നാല് മേഖലകളിൽ വിദേശ നിക്ഷേപത്തിന് മന്ത്രിസഭാ യോഗം അനുമതി നല്‍കി. റിക്രൂട്ട്മെന്റ് അടക്കമുള്ള മാൻപവർ സപ്ലൈ സേവനം, ഓഡിയോ വിഷ്വൽ സേവനം, കര ഗതാഗത സേവനം, റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ് എന്നീ മേഖലകളിൽ തുടർന്നും വിദേശ നിക്ഷേപം അനുവദിക്കാനാണ് മന്ത്രിസഭാ തീരുമാനം.

വാണിജ്യ നിക്ഷേപ മന്ത്രിയും സൗദി അറേബ്യൻ ജനറൽ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ചെയർമാനുമായ ഡോ. മജീദ് അൽ ഖസബി സമർപ്പിച്ച റിപ്പോർട്ടും കിരീടാവകാശി മുഹമ്മദ് ബിൻ  സൽമാൻ രാജകുമാരൻ അധ്യക്ഷനായ സാമ്പത്തിക വികസന സമതി സമർപ്പിച്ച ശുപാർശയും പരിശോധിച്ചാണ് നടപടി.വിദേശ നിക്ഷേപം വിലക്കിയ നടപടി റദ്ദാക്കിയതോടെ ഈ മേഖലയിൽ കൂടുതൽ വിദേശ കമ്പനികൾ നിക്ഷേപത്തിന് തയ്യാറാകും എന്നാണ് വിലയിരുത്തൽ.
 

click me!