
റിയാദ്: സൗദി അറേബ്യയിലെ അബഹയില്‍ അറുപത് വയസുകാരിയെ വീട്ടുജോലിക്കാരി കുത്തിക്കൊന്നു. സൗദി കുടുംബത്തില്‍ മൂന്ന് മാസം മുമ്പ് ജോലിയ്ക്കെത്തിയ വിദേശിയാണ് കൊലപാതകം നടത്തിയത്.
മജാരിദയിലെ അബസിലായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ സ്വദേശി വീട്ടമ്മ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. കൊലപാതകത്തിന് ശേഷം വീട്ടുജോലിക്കാരി വീട്ടിലെ ഒരു മുറിയില്‍ കയറി വാതിലടച്ചു. സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ മുറിയുടെ വാതില്‍ തകര്‍ത്താണ് ഇവരെ അറസ്റ്റ് ചെയ്തത്. കൊലപാതകത്തിനുപയോഗിച്ച കത്തിയും ഇവരുടെ പക്കല്‍ നിന്ന് കണ്ടെത്തി. വീട്ടുജോലിക്കാരിയുടെ ശരീരത്തിലും കുത്തേറ്റ അടയാളങ്ങളുണ്ടായിരുന്നു. ഇവര്‍ സ്വയം പരിക്കേല്‍പ്പിച്ചതാണെന്നാണ് നിഗമനം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ