18 വയസിന് താഴെയുള്ളവരുടെ വിവാഹം തടയണമെന്ന് സൗദി മനുഷ്യാവകാശ കമ്മീഷൻ

By Web TeamFirst Published Nov 13, 2019, 2:32 PM IST
Highlights

പെൺകുട്ടികളെ 18 വയസ് പൂർത്തിയാവാതെ വിവാഹം കഴിപ്പിക്കുന്നത് തടയാൻ ഉടൻ നിയമം നിർമിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെടുന്നത്

റിയാദ്: 18 വയസ് പൂർത്തിയാകും മുമ്പ് പെൺകുട്ടികളെ വിവാഹം കഴിപ്പിക്കുന്നത് നിയമംമൂലം നിരോധിക്കണമെന്ന് സൗദി മനുഷ്യാവകാശ കമ്മീഷൻ. ഇതിനായി ഉടൻ നിയമം കൊണ്ടുവരണമെന്നും രാജ്യത്തെ ഒദ്യോഗിക മനുഷ്യാവകാശ വേദിയായ കമ്മീഷൻ നിർദേശിച്ചു. 18 വയസ് പൂർത്തിയാകുന്നതിന് മുമ്പ് വിവാഹം കഴിപ്പിക്കുന്നത് കുറ്റകൃത്യമായി കണക്കാക്കി രക്ഷിതാക്കളെ ശിക്ഷിക്കണമെന്നും നിർദേശത്തിലുണ്ട്. 

പ്രായപൂർത്തിയാകാത്തവരുടെ വിവാഹങ്ങൾ രാജ്യത്തിന് കളങ്കമുണ്ടാക്കുന്നുണ്ടെന്നും അത് പൂർണമായും നിര്‍ത്തലാക്കേണ്ടതുണ്ടെന്നും കമ്മീഷൻ അഭിപ്രായപ്പെട്ടു. കുട്ടികളെ എല്ലാത്തരം ചൂഷണങ്ങളിൽ നിന്നും സംരക്ഷിക്കാൻ ശിശു സംരക്ഷണ നിയമം നിലവിലുണ്ട്. അത് കർശനമായി നടപ്പാക്കണം. നിയമത്തെ അതിനായി ഉപയോഗപ്പെടുത്താൻ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്നും മനുഷ്യാവകാശ പ്രവർത്തകൻ ഡോ. മുതൗഖ് അൽശരീഫ് പറഞ്ഞു.

click me!