
റിയാദ്: പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ വിവാഹിതനാകുന്നെന്ന വാര്‍ത്ത ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. വലിയ സന്തോഷത്തോടെയാണ് ആരാധകര്‍ പ്രിയതാരത്തിന്‍റെ വിവാഹ വാര്‍ത്ത ഏറ്റെടുത്തത്. റൊണാൾഡോയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞെന്ന സൂചന നൽകി ദീർഘകാല പങ്കാളിയും മോഡലുമായ ജോർജിന റോഡ്രിഗസ് വിവാഹമോതിരത്തിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുമുണ്ട്.
റൊണാൾഡോ വിവാഹ അഭ്യർത്ഥന നടത്തിയെന്നും താൻ അത് സ്വീകരിച്ചെന്നും ജോർജിന ഇൻസ്റ്റയിലൂടെ ആരാധകരെ അറിയിച്ചു. എവിടെ വെച്ചാകും വിവാഹമെന്നതിനെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങളൊന്നും ഇരുവരും പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിവാഹ വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ സന്തോഷ സൂചകമായി റൊണാൾഡോയ്ക്ക് വ്യത്യസ്തമായൊരു സമ്മാനം നല്‍കുമെന്ന് അറിയിച്ചിരിക്കുകയാണ് സൗദി അറേബ്യയിലെ ഒരു മാധ്യമ പ്രവര്‍ത്തകന്‍.
സൗദിയിലെ പ്രശസ്ത മാധ്യമ പ്രവര്‍ത്തകനായ ഡോ. ഇബ്രാഹിം അല്‍ ഫരിയാന്‍ ആണ് റൊണാള്‍ഡോയ്ക്ക് അമ്പരിപ്പിക്കുന്ന സമ്മാനം നല്‍കാനൊരുങ്ങുന്നത്. ഒരു ഒട്ടകത്തെയാണ് ഇദ്ദേഹം റൊണാള്‍ഡോയ്ക്ക് സമ്മാനമായി നല്‍കുന്നത്. ഇബ്രാഹിം അല്‍ ഫരിയാൻ എക്സ് അക്കൗണ്ടിലൂടെയാണ് ഈ വിവരം പങ്കുവെച്ചിരിക്കുന്നത്. 'ഇതാണ് നിങ്ങളുടെ വിവാഹത്തിന് എന്‍റെ സമ്മാനം, വിവാഹ വാര്‍ത്ത ഞങ്ങള്‍ക്ക് ഏറെ സന്തോഷം നല്‍കി, നിങ്ങള്‍ തിരികെയെത്തുമ്പോള്‍ റിയാദില്‍ നിങ്ങള്‍ക്കായി ഈ സമ്മാനമുണ്ടാകും, നിങ്ങള്‍ക്കും ജോര്‍ജിനക്കും അഭിനന്ദനങ്ങൾ'- അദ്ദേഹം കുറിച്ചു.
വജ്രമോതിരം വിരലില്‍ അണിഞ്ഞുകൊണ്ടുള്ള ഫോട്ടോ പങ്കുവച്ചാണ് ജോർജിന വിവാഹ വാര്‍ത്ത അറിയിച്ചത്. കഴിഞ്ഞ 9 വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. 40 വയസുള്ള റൊണാൾഡോയ്ക്ക് 31 വയസ്സുകാരിയായ ജോർജിനക്കും അഞ്ച് മക്കളുണ്ട്. 2010ല്‍ റൊണാള്‍ഡോയുടെ മുന്‍ബന്ധത്തിലുണ്ടായ പതിനഞ്ചുകാരനായ ക്രിസ്റ്റ്യാനൊ ജൂനിയര്‍ ആണ് ഏറ്റവും മതിര്‍ന്നയാള്‍. 2017ല്‍ വാടകഗര്‍ഭപാത്രത്തിലൂടെ ജനിച്ച ഇവ മരിയ ഡോ സാന്‍റോസ്, മറ്റിയോ റൊണാള്‍ഡോ, 2017ല്‍ ജോര്‍ജീനയുമായുള്ള ബന്ധത്തില്‍ ജനിച്ച അലാന മാര്‍ട്ടീന, 2022ല്‍ ജനിച്ച ബെല്ല എസ്മെറാള്‍ഡ എന്നിവരാണ് റൊണാള്‍ഡോയുടെ അഞ്ച് മക്കള്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam