
റിയാദ്: ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിന്‍റെ നിര്യാണത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും അനുശോചിച്ചു. ഒമാൻ ജനതക്കും മുസ്ലിം സമൂഹത്തിനും അറബ്, ഇസ്ലാമിക ലോകത്തിനും സുൽത്താൻ ഖാബൂസിന്‍റെ നിര്യാണത്തിലൂടെ സംഭവിച്ച നഷ്ടത്തിൽ ഇരുവരും അതീവ ദുഃഖം രേഖപ്പെടുത്തിയതായും സൗദി റോയൽ കോർട്ട് പുറപ്പെടുവിച്ച അനുശോചനക്കുറിപ്പിൽ പറഞ്ഞു.
ആധുനിക ഒമാന്റെ ശിൽപിയായ സുൽത്താൻ ഖാബൂസ് രാജ്യത്തിന്‍റെ വളർച്ചയിലും അഭിവൃദ്ധിയിലും രാജ്യം ആർജ്ജിച്ച നിരവധി നേട്ടങ്ങളിലും നിർണായക പങ്കുവഹിച്ച ഭരണാധികാരിയായിരുന്നെന്നും ഇരുവരും അനുസ്മരിച്ചു. ഒമാൻ ജനത അനുഭവിക്കുന്ന ദുഃഖത്തിലും പ്രയാസത്തിലും തങ്ങൾ പങ്കുചേരുന്നതായും അനുശോചനക്കുറിപ്പിൽ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam