
റിയാദ്: മാരകമായ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നത് എങ്ങനെ? സൗദി വിദ്യാർഥിനിയുടെ വീഡിയോ ജപ്പാനിൽ വൈറൽ. സ്കോളർഷിപ്പോടെ ടോക്കിയോ മെഡിക്കൽ ആൻഡ് ഡെൻറൽ യൂനിവേഴ്സിറ്റിയിൽ പൊതുജനാരോഗ്യ വിഭാഗത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയായ റുവൈദ സാലെഹ് അൽഅജീമിയാണ് ജാപ്പനീസ് മാധ്യമങ്ങളുടെ തലക്കെട്ടില്‍ ഇടംപിടിച്ചത്.
കൊറോണ വൈറസിനെ ഫലപ്രദമായി തടയാനും മുൻകരുതലുകൾ സ്വീകരിക്കാനുമുള്ള മാർഗങ്ങൾ വിശദമായി പ്രതിപാദിക്കുന്ന വീഡിയോ ചിത്രം തയാറാക്കിയതാണ് ഈ മിടുക്കിയെ മാധ്യമശ്രദ്ധയിൽ എത്തിച്ചത്. ജപ്പാനിലെ സൗദി എംബസി കൾച്ചറൽ അറ്റാഷെ, വീഡിയോ എംബസിയുടെ ഔദ്യോഗിക ട്വീറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്തതോടെയാണ് ഇത് വൈറലായത്.
പബ്ലിക് ഹെൽത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയായ റുവൈദ അൽജീമി പ്രത്യേക വിഷയമായെടുത്തിരിക്കുന്നത് പകര്‍ച്ചവ്യാധി നിയന്ത്രണമാണ്. ഉയർന്ന പ്രതിരോധാവസ്ഥ സൃഷ്ടിക്കാൻ രോഗത്തെ കുറിച്ചുള്ള അവബോധമാണ് ഏറ്റവും അത്യാവശ്യമെന്നും അതുകൊണ്ടാണ് ഇത്തരത്തിലൊരു വീഡിയോ ചെയ്തതെന്നും റുവൈദ മാധ്യമങ്ങളോട് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam