സ്ത്രീകള്‍ വാഹനം ഓടിക്കുന്നതില്‍ എതിര്‍പ്പ്; സൗദിയില്‍ യുവാക്കള്‍ കാര്‍ തടഞ്ഞു

Published : Aug 19, 2019, 11:19 PM IST
സ്ത്രീകള്‍ വാഹനം ഓടിക്കുന്നതില്‍ എതിര്‍പ്പ്; സൗദിയില്‍ യുവാക്കള്‍ കാര്‍ തടഞ്ഞു

Synopsis

മെയിന്‍ റോഡില്‍ കാര്‍ തടയുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. വാഹനം തടഞ്ഞവരെ എത്രയും വേഗം അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്.

റിയാദ്: സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരുവിഭാഗത്തിന്റെ എതിര്‍പ്പിന് അവസാനമില്ല. കാര്‍ ഓടിച്ച വനിതയെ പട്ടാപ്പകല്‍ കഴിഞ്ഞദിവസം രണ്ട് യുവാക്കള്‍ വഴിയില്‍ തടഞ്ഞു. മെയിന്‍ റോഡില്‍ കാര്‍ തടയുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. വാഹനം തടഞ്ഞവരെ എത്രയും വേഗം അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്. നേരത്തെ സ്ത്രീകള്‍ വാഹനം ഓടിക്കുന്നതില്‍ എതിര്‍പ്പുമായി രംഗത്തെത്തിയവര്‍ കാര്‍ കത്തിച്ച സംഭവമടക്കം സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ ഭൂചലനം
എയർ ഇന്ത്യയുടെ അനാസ്ഥ, നട്ടെല്ലിന് പരിക്കേറ്റ മലയാളിക്ക് സ്ട്രെച്ചർ അനുവദിച്ചില്ല