
റിയാദ്: സൗദി അറേബ്യയിലെ വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍ പരീക്ഷ നടത്താന്‍ നഗര-ഗ്രാമ മന്ത്രി മാജിദ് അല്‍ ഹുഗൈലിന്റെ നിര്‍ദേശം. സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനിയേഴ്‍സിനാണ് മന്ത്രി ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. രണ്ട് വര്‍ഷം മുമ്പ് തന്നെ ഇത്തരമൊരു നിര്‍ദേശം തൊഴില്‍ മന്ത്രാലയം മുന്നോട്ടുവെച്ചിരുന്നു.
നേരത്തെ എഞ്ചിനീയറിങ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രത്യേക പരീക്ഷ നടത്തുന്ന സംവിധാനം വിജയിച്ചതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ ഈ നിര്‍ദേശം. എഞ്ചിനീയറിങ് മേഖലയുടെ പ്രവര്‍ത്തനം ഇതിലൂടെ കൂടുതല്‍ കാര്യക്ഷമമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. വിദ്യാഭ്യാസ യോഗ്യതയും തൊഴില്‍ പരിശീലനവുമുള്ള വിദഗ്ധരെയാണ് രാജ്യം ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. തൊഴിലാളികള്‍ക്കായി പരീക്ഷ നടത്തുന്നത് വഴി തൊഴില്‍, സാമ്പത്തിക മേഖലയില്‍ ഗുണപരമായ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam