പ്രവാസികളെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം പിടിച്ചുപറിച്ച സംഘത്തെ പിടികൂടി

Published : Aug 31, 2021, 03:39 PM IST
പ്രവാസികളെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം പിടിച്ചുപറിച്ച സംഘത്തെ പിടികൂടി

Synopsis

. റിയാദ് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ കവർച്ച നടത്തിയ രണ്ടംഗ സംഘത്തെയാണ് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്‍തത്. 

റിയാദ്: സൗദിയിൽ വിദേശ തൊഴിലാളികളെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം പിടിച്ചു പറിച്ച സംഘത്തെ പിടികൂടി. റിയാദ് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ കവർച്ച നടത്തിയ രണ്ടംഗ സംഘത്തെയാണ് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്‍തത്. മുപ്പതിനടുത്ത് പ്രായമുള്ള രണ്ടു സൗദി യുവാക്കളാണ് അറസ്റ്റിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

സമാന രീതിയില്‍ ആറു പിടിച്ചുപറികള്‍ സംഘം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. പ്രതികള്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. ജിദ്ദയിലെ ഒരു കല്യാണ മണ്ഡപത്തിൽ  തൊഴിലാളിയെ ആക്രമിച്ച് കവര്‍ച്ച നടത്തിയ മൂന്നു സൗദി യുവാക്കളെയും സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. 

ഇസ്തിറാഹയില്‍ അതിക്രമിച്ചു കയറിയ സംഘം ജീവനക്കാരനെ ആക്രമിച്ച് ഇസ്തിറാഹയിലെ മുഴുവന്‍ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും മോഷ്ടിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തിയ പ്രതികള്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കിവരികയാണെന്ന്, അറസ്റ്റിലായ പ്രതികളുടെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ പുറത്തുവിട്ട് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇനി പഴയതുപോലെയാകില്ല, വിസ ഫീസുകളിലും നിയമങ്ങളിലും വലിയ മാറ്റം; പുതിയ നിയമാവലി പുറത്തിറക്കി കുവൈത്ത്, പുതിയ വിദേശി താമസ നിയമം പ്രാബല്യത്തിൽ
ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, 'രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും' ഇനി അൽ ഖോർ പാർക്കിൽ