
ദമാം: സൗദിയിലെ വിശുദ്ധ നഗരങ്ങളായ മക്കയേയും മദീനയേയും ബന്ധിപ്പിക്കുന്ന ഹറമൈന്‍ ട്രെയിൻ സർവീസ് രാജ്യത്തിന് സമര്‍പ്പിക്കും. സല്‍മാന്‍ രാജാവ് ഉദ്ഘാടനം ചെയ്യും
വിശുദ്ദ പ്രദേശങ്ങളായ മക്കയേയും മദീനയേയും ബന്ദിപ്പിക്കുന്ന ഹറമൈന്‍ റയില്‍ വേ പദ്ദതി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ചൊവ്വാഴ്ച രാജ്യത്തിനു സമര്‍പിക്കുമെന്ന് സൗദി ഗതാഗത വകുപ്പ് മന്ത്രി ഡോ. നബീര് അല്‍ ആമുദി അറിയിച്ചു.
സൗദി വികസന ചരിത്രത്തില്‍ പുതിയ ഒരു അധ്യായത്തിനു തുടക്കം കുറിക്കുന്ന ഹറമൈന്‍ റയില്‍ വേ പാതയുടെ ദൈര്‍ഘ്യം 450 കിലോമീറ്ററാണ്.
ജിദ്ദ യില്‍ നിന്നും മക്ക, റാബിഗില കിംഗ് അബ്ദുല്ലാ ഇക്കണോമിക് സിറ്റി വഴി മദീന വരെയാണ് ഹറമൈൻ റയില്‍വേ പാത. 150 പാലങ്ങളാണ് ഹറമൈന്‍ റയില്‍ പാതയിലുള്ളത്.
ഇലക്ട്രിക്ക് ട്രെയിനുകളാണ് ഇവിടെ സര്‍വീസ് നടത്തുക. ഈ പാതയിൽ മണിക്കൂറില്‍ 300 കിലോമീറ്ററാണ് വേഗത നിശ്ചയിച്ചിരിക്കുന്നത്.
മക്കയില്‍ നിന്നും മദീനയിലേക്കു ഈ പാതയിലൂടെ രണ്ട് മണിക്കൂറുകൊണ്ട് എത്തിച്ചേരാന്‍ കഴിയും . ലക്ഷക്കണക്കിനു വരുന്ന ഉംറ തീര്‍ത്ഥാടകര്‍ക്കാണ് പദ്ദതി ഏറെ ഗുണം ചെയ്യുക.
ജിദ്ദ നഗരത്തിൽ കൂടാതെ, കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളം, മക്ക, റാബിഗ് കിംഗ് അബ്ദുല്‍ല്ലാ ഇക്കണോമിക് സിറ്റി, എന്നീ അഞ്ചു സ്റ്റേഷനുകളാണ് ഈ പാതയിൽ ഒരുക്കിയിരിക്കുന്നത്. ഓണ്‍ ലൈന്‍ മുഖേന ഈ പാതയിലൂടെയുള്ള യാത്രക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനാകുമെന്ന് ഹറമൈന്‍ റയില്‍വേ അതോറിറ്റി അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam