കൊവിഡ്: സൗദിയില്‍ 1,207 പുതിയ രോഗികള്‍ 1,195 പേര്‍ രോഗമുക്തരായി

By Web TeamFirst Published Jul 7, 2021, 7:41 PM IST
Highlights

രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,96,516 ആയി. ഇവരില്‍ 4,76,643 പേര്‍ ഇതുവരെ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 7,921 ആയി.

റിയാദ്: സൗദി അറേബ്യയില്‍ പുതുതായി 1,207 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചു. രാജ്യമൊട്ടാകെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,195 രോഗബാധിതര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 14 പേര്‍ കൂടി കൊവിഡ് മൂലം മരിച്ചു. 

രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,96,516 ആയി. ഇവരില്‍ 4,76,643 പേര്‍ ഇതുവരെ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 7,921 ആയി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് വീണ്ടും 96 ശതമാനവും മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 307, കിഴക്കന്‍ പ്രവിശ്യ 264, മക്ക 222, അസീര്‍ 184, ജീസാന്‍ 67, നജ്‌റാന്‍ 46, തബൂക്ക് 28, മദീന 23, ഹായില്‍ 23, അല്‍ബാഹ 19, വടക്കന്‍ അതിര്‍ത്തി മേഖല 12, അല്‍ഖസീം 6, അല്‍ജൗഫ് 6. രാജ്യത്തെ കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് 18,896,726 ഡോസ് ആയി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!