
ദുബൈ: ഉറക്കത്തിനിടെ വീട്ടുജോലിക്കാരിയെ സ്‌പോണ്‍സര്‍ പീഡിപ്പിച്ചതായി പരാതി. ആഫ്രിക്കയിലെ അങ്കോളയില്‍ നിന്നുള്ള 30 വയസ്സുള്ള വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ 36കാരനായ പാകിസ്ഥാനിയാണ് ദുബൈയില്‍ അറസ്റ്റിലായത്. പ്രതിയുടെ അല്‍ ബര്‍ഷയിലെ വീട്ടില്‍ ഉറങ്ങിക്കിടന്ന തന്നെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നെന്ന് വീട്ടുജോലിക്കാരി തിങ്കളാഴ്ച ദുബൈ പ്രാഥമിക കോടതിയില്‍ അറിയിച്ചു.
ഈ വര്‍ഷം ഓഗസ്റ്റിലാണ് സംഭവം ഉണ്ടായത്. മുറിയുടെ വാതില്‍ അകത്ത് നിന്ന് പൂട്ടാതെ കിടന്നുറങ്ങുകയായിരുന്നു വീട്ടുജോലിക്കാരിയായ യുവതി. പീഡിപ്പിക്കുന്നതിനിടെ താന്‍ ഉറക്കമുണരുകയായിരുന്നെന്നും നോക്കിയപ്പോള്‍ നഗ്നനായി തന്റെ മെത്തയില്‍ കിടക്കുന്ന സ്‌പോണ്‍സറെയാണ് കണ്ടതെന്നും യുവതി പൊലീസിനോട് പറഞ്ഞു. പ്രതിയോട് പുറത്തുപോകാനാവശ്യപ്പെട്ട ശേഷം വീടിന് പുറത്തേക്ക് ഓടുകയായിരുന്നെന്ന് യുവതി പറഞ്ഞു. ഗാഢമായ ഉറക്കത്തിലായിരുന്നതിനാല്‍ ആദ്യം ഇയാള്‍ ശരീരത്തില്‍ സ്പര്‍ശിച്ചപ്പോള്‍ താന്‍ അറിഞ്ഞില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തുടര്‍ന്ന് യുവതി ദുബൈ പൊലീസില്‍ വിവരമറിയിച്ചു. വീടിന് പുറത്തിറങ്ങി നിന്ന് കരയുന്ന നിലയിലാണ് യുവതിയെ കണ്ടെത്തിയതെന്ന് 26കാരനായ പൊലീസ് ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തി. പിന്നീട് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മുറിയുടെ പൂട്ട് മാറ്റാനായാണ് അകത്തേക്ക് കയറിയതെന്നും താനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ യുവതിക്ക് താല്‍പ്പര്യമുണ്ടെന്ന് തോന്നിയതുകൊണ്ടാണ് അവരെ സ്പര്‍ശിച്ചതെന്നും പ്രതി ചോദ്യം ചെയ്യലിനിടെ പറഞ്ഞു. യുവതിയെ പീഡിപ്പിച്ചതിന് ഇയാള്‍ക്കെതിരെ ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ കുറ്റം ചുമത്തിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam