സൗദി അറേബ്യയില്‍ 189 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By Web TeamFirst Published Dec 24, 2020, 11:45 PM IST
Highlights

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു.

റിയാദ്: സൗദി അറേബ്യയില്‍ 189 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 190 പേര്‍ സുഖം പ്രാപിച്ചു. 11 പേര്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലായി മരിച്ചു. ഇതോടെ രാജ്യത്ത്  റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ ആകെ എണ്ണം 361725 ഉം രോഗമുക്തരുടെ എണ്ണം 352608 ഉം ആയി. മരണസംഖ്യ 6159 ആയി ഉയര്‍ന്നു.

അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 2958 പേരാണ്. ഇതില്‍ 380 പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ  വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് കേസുകള്‍: റിയാദ് 52, മക്ക 38, കിഴക്കന്‍ പ്രവിശ്യ 32, മദീന 30, ഖസീം 9, അസീര്‍ 9,  തബൂക്ക് 4, അല്‍ബാഹ 4, നജ്‌റാന്‍ 3, അല്‍ജൗഫ് 3, ഹാഇല്‍ 3, ജീസാന്‍ 1, വടക്കന്‍ മേഖല 1. 

click me!