യുഎഇയില്‍ 1,311 പേര്‍ക്ക് കൂടി കൊവിഡ്

By Web TeamFirst Published Dec 24, 2020, 11:27 PM IST
Highlights

രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,98,435 ആയി.

അബുദാബി: യുഎഇയില്‍ 1,311 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,495 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് മരണങ്ങളാണ് പുതിയതായി രേഖപ്പെടുത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 138,914 കൊവിഡ് പരിശോധനകളാണ് യുഎഇയില്‍ നടത്തിയിട്ടുള്ളത്. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,98,435 ആയി. ഇവരില്‍ 1,74,479 പേരും രോഗമുക്തരായിട്ടുണ്ട്. 647 പേരാണ് മരണപ്പെട്ടത്. നിലവില്‍ 23,309 കൊവിഡ് രോഗികള്‍ യുഎഇയിലുണ്ട്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 1.98 കോടി കൊവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. 

click me!