സൗദിയില്‍ ഇന്ന് 433 പേര്‍ കൂടി കൊവിഡ് മുക്തരായി

Published : Oct 31, 2020, 09:01 PM IST
സൗദിയില്‍ ഇന്ന് 433 പേര്‍ കൂടി കൊവിഡ് മുക്തരായി

Synopsis

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക്  96.2 ശതമാനമായി ഉയര്‍ന്നു. ആകെ മരണസംഖ്യ 5402 ആയി.

റിയാദ്: സൗദി അറേബ്യയില്‍ ശനിയാഴ്ച 433 പേര്‍ കൂടി കൊവിഡ് മുക്തരായി. 402 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. രാജ്യത്തെ വിവിധയിടങ്ങളില്‍ കൊവിഡ്  മൂലമുള്ള 19 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ റിപ്പോര്‍ട്ട് ചെയ്ത 347,282 പോസിറ്റീവ് കേസുകളില്‍ 333,842 പേര്‍ രോഗമുക്തി നേടി.

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക്  96.2 ശതമാനമായി ഉയര്‍ന്നു. ആകെ മരണസംഖ്യ 5402 ആയി. മരണനിരക്ക് 1.5 ശതമാനമായി തുടരുന്നു. രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 8038 പേരാണ്. അതില്‍ 776 പേരുടെ നില ഗുരുതരമാണ്. 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് മദീനയിലാണ്, 59. റിയാദ് 44,  ഹാഇല്‍ 33, മക്ക 32, യാംബു 24, ഖമീസ് മുശൈത്ത് 17, മുബറസ് 13, ജിദ്ദ 12, ബുറൈദ 10, ഉനൈസ 10, അല്‍ബദാഇ 8, ത്വാഇഫ് 7, നജ്‌റാന്‍ 7, ഹുഫൂഫ് 5  എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളില്‍ പുതുതായി രേഖപ്പെടുത്തിയ കൊവിഡ് രോഗികളുടെ എണ്ണം.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്കായി കുവൈത്തിൽ പുതിയ ഓൺലൈൻ സേവനങ്ങൾ, നടപടിക്രമങ്ങൾ കൂടുതൽ എളുപ്പമാകും
ബുർജ് ഖലീഫക്ക് മുമ്പിൽ ആയിരക്കണക്കിന് ഡ്രോണുകൾ ചേർന്ന ഭീമൻ സാന്താ, വീഡിയോക്ക് പിന്നിൽ?