
റിയാദ്: സൗദി അറേബ്യയില്‍ 445 പേര്‍ ഇന്ന് കൊവിഡ് മുക്തരായി. 231 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 16 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ കോവിഡ് കേസുകളുടെ എണ്ണം 355489 ആയി. രോഗമുക്തരുടെ ആകെ എണ്ണം 343816 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 5877 ആണ്.
കൊവിഡ് ബാധിതരായി അവശേഷിക്കുന്നത് 5877 ആയി കുറഞ്ഞു. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും വീടുകളിലും ക്വാറന്റീനില്‍ കഴിയുകയാണ്. ഇതില്‍ 785 പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.6 ശതമാനമാണ്. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് റിയാദിലാണ്, 46. ജിദ്ദ 18, മക്ക 18, ദമ്മാം 14, യാംബു 13, മദീന 11, ഹാഇല്‍ 11, നജ്‌റാന്‍ 10, ഉനൈസ 9, ബുറൈദ 8, മുബറസ് 6, ഖമീസ് മുശൈത് 5, ദഹ്‌റാന്‍ 4, തബൂക്ക് 4 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളില്‍ പുതുതായി രേഖപ്പെടുത്തിയ കൊവിഡ് രോഗികളുടെ എണ്ണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam