സൗദിയില്‍ 45 കൊവിഡ് കേസുകളും രണ്ട് മരണവും

By Web TeamFirst Published Oct 6, 2021, 9:57 PM IST
Highlights

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. രാജ്യത്ത് വാക്‌സിനേഷന്‍ 42,832,823 ഡോസ് കവിഞ്ഞു.

റിയാദ്: സൗദി അറേബ്യയില്‍ 45 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സൗദി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രതിദിന കണക്ക് പ്രകാരം രാജ്യത്താകെ 24 മണിക്കൂറിനിടയില്‍ രണ്ടുപേര്‍ മരിക്കുകയും 41 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. 49,132 പി.സി.ആര്‍ പരിശോധനകളാണ് ഇന്ന് നടന്നത്. 

രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,47,402 ആയി. ഇതില്‍ 5,36,447 പേരും സുഖം പ്രാപിച്ചു. ആകെ 8,732 പേര്‍ മരിച്ചു. ബാക്കി ചികിത്സയിലുള്ളവരില്‍ 150 പേര്‍ക്ക് മാത്രമാണ് ഗുരുതര സ്ഥിതി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. രാജ്യത്ത് വാക്‌സിനേഷന്‍ 42,832,823 ഡോസ് കവിഞ്ഞു. ഇതില്‍ 23,545,135 എണ്ണം ആദ്യ ഡോസ് ആണ്. 19,287,688 എണ്ണം സെക്കന്‍ഡ് ഡോസും. 1,664,400 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 12, ജിദ്ദ 7, ബുറൈദ 2, മക്ക 2, ത്വാഇഫ് 2, റാബിഗ് 2, മറ്റ് 18 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍. 

click me!